ന്യൂഡൽഹി: ഇന്ത്യയിൽ 27,114 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,20,916 ആയി ഉയർന്നു. 519 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 22,123 ആയി. 2,83,407 പേർ ചികിത്സയിൽ തുടരുമ്പോൾ 5,15,386 പേർ രോഗമുക്തി നേടി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ്. ഇതുവരെ 2,38,461 കൊവിഡ് കേസുകളാണ് മഹാരാഷ്‌ട്രയിൽ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 1,30,261 കേസുകളും, ഡൽഹിയിൽ 1,09,140 കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 1,13,07,002 സാമ്പിളുകൾ ഇന്ത്യയിൽ പരിശോധിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം 2,82,511 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.