ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 55,838 പുതിയ കൊവിഡ് കേസുകളും 702 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 77 ലക്ഷം കടന്നു. രാജ്യത്ത് 7,15,812 സജീവ കേസുകളുണ്ട്. 68,74,518 പേർ രോഗമുക്തി നേടി.
1,59,346 സജീവ കേസുകളോടെ മഹാരാഷ്ട്രയാണ് രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. സംസ്ഥാനത്ത് 14,15,679 രോഗികൾ സുഖം പ്രാപിച്ചു. ഇതുവരെ 42,633 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കർണാടകയിൽ 1,00,459 സജീവ കേസുകളുണ്ട്. 10,696 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 9,86,70,363 സാമ്പിളുകൾ ബുധനാഴ്ച വരെ പരിശോധിച്ചു.