ന്യൂഡൽഹി: 24 മണിക്കൂറിനിടയിൽ 92,071 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ഇന്ത്യയിലെ കൊവിഡ് -19 ബാധിതരുടെ എണ്ണം തിങ്കളാഴ്ച 48 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 9,86,598 സജീവ കേസുകളാണുള്ളത്. 37,80,108 രോഗികൾ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,136 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 29,115 രോഗികളാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചത്. 95,733 സജീവ കേസുകളും 4,846 മരണങ്ങളുമായി ആന്ധ്രയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തമിഴ്‌നാട്ടിൽ 47,110 കേസുകളും 8,307 മരണങ്ങളും രേഖപ്പെടുത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തിങ്കളാഴ്ച 9,78,500 സാമ്പിളുകൾ പരിശോധിച്ചതായി അറിയിച്ചു. ഞായറാഴ്ച വരെ പരീക്ഷിച്ച സഞ്ചിത സാമ്പിളുകൾ 5,72,39.428 ആണ്.