ETV Bharat / bharat

പുതിയ 1,990 കേസുകൾ കൂടി; രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,496 ആയി - covid 19 india latest news

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 മരണങ്ങൾ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ കൊവിഡ് മരണ സംഖ്യ 824 ആയി.

കൊവിഡ് 19  കൊവിഡ് 19 ഇന്ത്യ  കൊവിഡ് മരണം  covid 19  covid 19 india  covid 19 india latest news  covid 19 latest news
പുതിയ 1,990 കേസുകൾ കൂടി; രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,496 ആയി
author img

By

Published : Apr 26, 2020, 10:11 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,990 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 26,496 ആയി. 19,868 പേരാണ് ചികിത്സയിലുള്ളത്. 5804 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 മരണങ്ങൾ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ കൊവിഡ് മരണ സംഖ്യ 824 ആയി.

കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായ മഹാരാഷ്‌ട്രയില്‍ 7,628 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,076 പേര്‍ രോഗമുക്തരാവുകയും 323 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. 3,071 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ഗുജറാത്തില്‍ 282 പേർക്ക് സുഖം പ്രാപിക്കുകയും 133 പേർ മരണപ്പെടുകയും ചെയ്‌തു. അതേസമയം ഡല്‍ഹിയില്‍ 2,625 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 869 പേര്‍ രോഗമുക്തരായി. 54 കൊവിഡ് മരണങ്ങളും ഡല്‍ഹിയിലുണ്ടായി.

തമിഴ്‌നാട്ടില്‍ 1,821 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 960 സുഖം പ്രാപിക്കുകയും 23 പേര്‍ മരിക്കുകയും ചെയ്‌തു. രാജസ്ഥാനില്‍ 2,083 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ 493 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. 33 പേരാണ് രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

മധ്യപ്രദേശിൽ ഇതുവരെ 2,096 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിൽ 210 രോഗികൾ സുഖം പ്രാപിക്കുകയും 99 പേര്‍ക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു. ഉത്തർപ്രദേശിൽ 1,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 261 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്തെ ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്‌ത കേരളത്തിൽ 457 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.