ETV Bharat / bharat

കാബൂളിലെ സിഖ് ഗുരുദ്വാര സന്ദർശിച്ച് അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ

കഴിഞ്ഞ ദിവസം ഭീകരരുടെ ആക്രമണത്തില്‍ ഗുരുദ്വാരയില്‍ കൊല്ലപ്പെട്ട 25 പേരുടെ കുടുംബങ്ങളെ സന്ദർശിച്ച വിനയ് കുമാർ അനുശോചനവും രേഖപ്പെടുത്തി.

അഫ്ഗാനിസ്ഥാനില്‍ ആക്രമണം  ഇന്ത്യൻ അംബാസിഡർ വിനയ് കുമാർ  സിഖ് ഗുരുദ്വാര  afghanistan attack  sikh gurudwara attack indian ambassador vinay kumar
കാബൂളിലെ സിഖ് ഗുരുദ്വാര സന്ദർശിച്ച് അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ
author img

By

Published : Mar 26, 2020, 2:21 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ വിനയ് കുമാർ സിഖ് ഗുരുദ്വാര സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഭീകരരുടെ ആക്രമണത്തില്‍ ഗുരുദ്വാരയില്‍ കൊല്ലപ്പെട്ട 25 പേരുടെ കുടുംബങ്ങളെ സന്ദർശിച്ച വിനയ് കുമാർ അനുശോചനവും രേഖപ്പെടുത്തി. കാബൂളിലെ ഷോർ ബസാറിന് സമീപത്തെ ധരംശാലയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. രാജ്യത്തെ ഹിന്ദു, സിഖ് ന്യൂനപക്ഷ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സിഖുക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. പ്രദേശത്ത് നിന്ന് 11 കുട്ടികളെ രക്ഷപ്പെടുത്തിയതായി കാബൂൾ പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുമെന്നും അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹി സ്വദേശി ടിയാൻ സിങിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എംബസി അറിയിച്ചു. മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട ടിയാൻ സിങ്ങിന്‍റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

150ഓളം പേർ പ്രാർഥനയ്ക്കായി എത്തിയ സമയത്ത് നടന്ന ആക്രമണത്തില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആറ് മണിക്കൂറോളം നീണ്ട് നിന്ന ആക്രമണത്തെ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. രാജ്യത്ത് സമാധാനവും സുരക്ഷയും കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങളില്‍ സർക്കാരിനോടും അഫ്‌ഗാനിസ്ഥാനിലെ സുരക്ഷ സേനയോടും ഇന്ത്യ ഐകൃദാർഢ്യം പ്രകടപ്പിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ ധീരമായ പോരാട്ടത്തെ അഭിനന്ദിക്കുന്നതായും മന്ത്രാലയം പറഞ്ഞു.

അഫ്‌ഗാനിസ്ഥാനിൽ മുൻപും സിഖുകാർ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. 2018 ജൂലൈയിൽ കിഴക്കൻ നഗരമായ ജലാലാബാദിൽ സിഖുകാരുടെയും ഹിന്ദുക്കളുടെയും ഒത്തുചേരലിൽ ഐഎസ് ഭീകരർ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അറിയപ്പെടുന്ന സിഖ് രാഷ്ട്രീയക്കാരിലൊരാളായ അവ്‌താർ സിംഗ് ഖൽസയും ഉൾപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.