ന്യൂഡൽഹി: യഥാർഥ നിയന്ത്രണ(എൽഎസി) രേഖയില്‍ നിലവിലുള്ള സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും മണിക്കൂറുകൾ നീണ്ട ചർച്ചയില്‍ ഏർപ്പെട്ടതിന് പിന്നാലെ, എൽഎസിയില്‍ നിന്നും പിന്മാറുന്നതിന് കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് പ്രസ്താവന ഇറക്കി ഇന്ത്യൻ ആർമി.
പിന്മാറല്‍ പ്രക്രിയയിൽ ആര്‍മി പ്രതിജ്ഞാബദ്ധരാണെന്നും പിന്മാറല്‍ പ്രക്രിയ സങ്കീർണ്ണമാണെന്നും പിന്മാറലിന് മുന്നോടിയായി പരിശോധന ആവശ്യമാണെന്നും അതിന് വേണ്ടി സൈനിക, നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരുമെന്നും ഇന്ത്യൻ സേനയുടെ പ്രസ്താവനയിൽ പറയുന്നു.
2020 ജൂലൈ 14ന് പീപ്പിൾസ് ലിബറേഷൻ ആര്‍മി(പിഎൽഎ), ഇന്ത്യൻ ആർമി എന്നിവിടങ്ങളിൽ നിന്നുള്ള കമാൻഡർമാർ നാലാം ഘട്ട ചർച്ചകൾക്കായി ഇന്ത്യയുടെ ഭാഗമായ ചുഷുലിൽ യോഗം ചേർന്നിരുന്നു. പിന്മാറലിന്‍റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിലെ പുരോഗതി സീനിയർ കമാൻഡർമാർ അവലോകനം ചെയ്യുകയും സമ്പൂർണ പിന്മാറല്‍ ഉറപ്പാക്കുന്നതിനുള്ള തുടർ നടപടികൾ ചർച്ചയാക്കുകയും ചെയ്തു.
ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്‍റെ കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗും, ചൈനീസ് ടീമിനെ നയിച്ചത് സൗത്ത് സിൻജിയാങ് സൈനിക മേഖലയുടെ കമാൻഡറായ മേജർ ജനറൽ ലിയു ലിനുമാണ്. പാംഗോംഗ് ത്സോ, ഡെപ്സാംഗ് എന്നിവിടങ്ങളില്‍ നിന്നുള്ള സൈന്യങ്ങളുടെ പിന്മാറല്‍ കൂടാതെ സമയബന്ധിതമായി സേനയും ആയുധങ്ങളും പിൻവലിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഇതിനകം തന്നെ ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, ഗാൽവാൻ വാലി എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരെ പിൻവലിക്കുന്നത് പൂർത്തിയാക്കിയിട്ടുണ്ട്. പരസ്പര സമ്മതത്തോടെയുള്ള തീരുമാനത്തിന് അനുസൃതമായി, ഇരുപക്ഷവും മൂന്ന് കിലോമീറ്റര്‍ അകലത്തില്‍ ബഫർ സോൺ തയാറാക്കിയിട്ടുണ്ട്. പ്രദേശത്തെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ജൂൺ ആറിന് സൈനികരെ വിന്യസിക്കാനുള്ള ഔപചാരിക നടപടി ആരംഭിച്ചത്.
ഇരു രാജ്യങ്ങളും ഇതിനകം നടന്നു മൂന്ന് തലണ ലെഫ്റ്റ് ജനറൽ തല ചർച്ചകൾ നടന്നു. അവസാനത്തെ ചർച്ച ജൂൺ 30 നാണ് നടന്നത്. ജൂൺ 15ന് ഗൽവാൻ വാലിയിലെ ഏറ്റുമുട്ടലിനെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതല്‍ വഷളാവുകയായിരുന്നു. തുടര്‍ന്ന് ജൂൺ 22ന് രണ്ടാം ഘട്ട ചർച്ച നടത്തി. മെയ് അഞ്ച് മുതൽ എട്ട് ആഴ്ചയിലേറെയായി കിഴക്കൻ ലഡാക്കിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മില്‍ വലിയ രീതിയിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.