ഡല്‍ഹി: കൊവിഡ് 19 എന്ന പകര്‍ച്ചവ്യാധി ലോകമെമ്പാടും മനുഷ്യജീവനുകള്‍ അപഹരിക്കുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. രാജ്യത്തെ മുന്നൂറ് മില്ല്യണ്‍ വരുന്ന കൊവിഡ് കേസുകളുടെ എണ്ണത്തെക്കുറിച്ച് വിദഗ്ദര്‍ പറഞ്ഞതിന് വിരുദ്ധമായാണ് ഹര്‍ഷവര്‍ധന്‍റെ പ്രസ്താവന. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയില്‍ മൂന്ന് മില്ല്യണില്‍ താഴെ മാത്രമാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2.2 മില്യണ്‍ രോഗികള്‍ ഇതിനോടകം തന്നെ രോഗമുക്തരായിട്ടുമുണ്ട്. നമ്മുടെ രാജ്യത്ത് മരണനിരക്ക് 1.87 ശതമാനമാണ് . ലോകത്തിലെ ഏറ്റവും മികച്ച റിക്കവറി റേറ്റും നിലവില്‍ ഇന്ത്യയിലാമെന്നും ഹര്‍ഷ വര്‍ധന്‍ അവകാശപ്പെടുന്നു. നിശ്ചയിച്ച സമയപരിധിക്ക് ആറാഴ്ച മുന്‍പ് തന്നെ പ്രതിദിനം 10 ലക്ഷം ടെസ്റ്റുകൾ നടത്തുക എന്ന ലക്ഷ്യവും ഇന്ത്യ കൈവരിച്ചിട്ടുണ്ട്.
ഇന്ത്യൻ ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിച്ചെടുക്കാനും അത് ലോകത്തിന് നൽകാനും വളരെ കഠിനമായി പ്രയത്നിക്കുകയാണ്. മൂന്ന് വാക്സിൻ അപേക്ഷകരിൽ ഒരാൾ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വര്‍ഷം തന്നെ കൊവിഡിന് ഫലപ്രദമായ ഒരു വാക്സിൻ ലോകത്തിന് നല്‍കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഹർഷ വർധൻ കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊവിഡ് ടെസ്റ്റ് ചെയ്ത സാമ്പിളുകളുടെ എണ്ണം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകള്‍ പ്രകാരം ശനിയാഴ്ച ഇന്ത്യയിൽ ദശലക്ഷം കടന്നിട്ടുണ്ട്.