ETV Bharat / bharat

കൊവിഡ് പ്രതിസന്ധിയെ ഇന്ത്യ അതിജീവിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി - കേന്ദ്ര ആരേഗ്യമന്ത്രി ഹർഷ് വർധൻ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31,787 ആയി

coronavirus  COVID-19  Harsh Vardhan  Union Health Minister  കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യ വിജയിക്കും  കേന്ദ്ര ആരേഗ്യമന്ത്രി ഹർഷ് വർധൻ  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം
കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യ വിജയിക്കും; കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ
author img

By

Published : Apr 29, 2020, 10:55 PM IST

ന്യൂഡൽഹി: കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ തീർച്ചയായും വിജയിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ലയൺസ് ക്ലബ് ഇന്‍റര്‍നാഷണല്‍ അംഗങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 9.1 കോടി രൂപയും വിവിധ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടുകൾക്ക് 12.5 കോടി രൂപയും സംഭാവനയായി നൽകിയ ലയൺസ് ക്ലബ് അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കൊവിഡ് 19 സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം സെക്രട്ടറി പ്രീതി സുധൻ വീഡിയോ കോൺഫറൻസിലൂടെ വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിരുന്നു. കൊവിഡ് ചികിത്സക്കൊപ്പം തന്നെ ഡയാലിസിസ്, ക്യാൻസർ, പ്രമേഹരോഗികൾ, ഗർഭിണികൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവർ എന്നിവരെ പ്രത്യേകം പരിചരിക്കണമെന്ന് അവർ പറഞ്ഞു. അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 31,787 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,813 കേസുകളും 71 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24.5 ശതമാനം ആളുകളാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.