ETV Bharat / bharat

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറവെന്ന് ലോകാരോഗ്യ സംഘടന

ഉയർന്ന ജനസാന്ദ്രത ഉണ്ടായിരുന്നിട്ടും കൊവിഡ് ബാധിതരുടെ എണ്ണം കുറവാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു ലക്ഷ്യം ജനസംഖ്യയിൽ 30.04 ശതമാനം മാത്രമാണ് രോഗബാധിതർ

covid19 india who India widens gap between recovered and active cases World Health Organisation Union Health Minister Dr Harsh Vardhan WHO Situation Report 153 ന്യൂഡൽഹി കൊവിഡ് 1 ലോകാരോഗ്യസംഘടന കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറവ്; ലോകാരോഗ്യ സംഘടന
author img

By

Published : Jun 23, 2020, 6:50 AM IST

ന്യൂഡൽഹി: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറവാണെന്ന് ലോകാരോഗ്യ സംഘടന. ഉയർന്ന ജനസാന്ദ്രത ഉണ്ടായിരുന്നിട്ടും കൊവിഡ് ബാധിതരുടെ എണ്ണം കുറവാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു ലക്ഷ്യം ജനസംഖ്യയിൽ 30.04 ശതമാനം മാത്രമാണ് രോഗബാധിതർ. എന്നാൽ ആഗോള ശരാശരി 114.67 ആണ്. യുഎസിൽ ഒരു ലക്ഷം ജനസംഖ്യയിൽ 671.24 ശതമാനം രോഗബാധിതരാണുള്ളത്. ജർമ്മനിയിൽ 583.88, സ്പെയിൻ 526.22, ബ്രസീൽ 489.42 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. കൊവിഡ് വൈറസിനെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് സ്വീകരിച്ച സമീപനമാണ് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ പറഞ്ഞു.

ഇന്ത്യയിലെ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 55.77 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 9440 കൊവിഡ് രോഗികളെ സുഖപ്പെടുത്തി. പഞ്ചാബിൽ കൊവിഡ് രോഗികളുടെ വീണ്ടെടുപ്പിന് സഹായകമായ കോ-മോർബിഡുകൾ കൈകാര്യം ചെയ്യുന്നതിൽ കർശനമായ നിയന്ത്രണവും ശ്രദ്ധയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീടുതോറുമുള്ള സർവേ കൂടാതെ പഞ്ചാബ് സർക്കാർ പ്രതിദിനം 8000 ടെസ്റ്റുകളുടെ പരിശോധന ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.