ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണത്തിൽ റെക്കോഡ് നേട്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 12 ലക്ഷം സാമ്പിളുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം 6.37 കോടി സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചതായും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം 54,00,620 പേർക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 43,03,044 പേർക്ക് രോഗം ഭേദമായി. നിലവിൽ ചികിത്സയിലുള്ളത് 10,10,824 പേരാണ്. കൊവിഡ് ബാധിച്ച് രാജ്യത്ത് 86,752 പേർ ഇതുവരെ മരിച്ചു.
കൊവിഡ് പരിശോധനകളുടെ എണ്ണത്തിൽ ഇന്ത്യക്ക് റെക്കോഡ് നേട്ടം - കൊവിഡ് പരിശോധനകളുടെ എണ്ണം
24 മണിക്കൂറിൽ 12 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു.