ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,653 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. നിലവിൽ 2,20,114 സജീവ രോഗബാധിതർ ഇന്ത്യയിലുണ്ട്. ഇതുവരെ 3,47,979 പേർക്ക് രോഗം ഭേദമായി. പുതിയതായി 507 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 17,400 ആയി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,74,761 രോഗബാധിതരും 7,855 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 90,167 രോഗ ബാധിതരും 1,201 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം, ഡൽഹിയിൽ ആകെ 87,360 രോഗബാധിതരാണ് നിലവിലുള്ളത്. ജൂൺ 30 വരെ 86,26,585 പേരുടെ സാമ്പിൾ പരിശോധിച്ചു.