ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ പുതിയതായി 20,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 6,25,544 ആയി. 2,27,439 സജീവ കേസുകളാണ് ഉള്ളതെന്നും 3,79,892 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 379 പേർ കൊവിഡ് മൂലം മരിച്ചതോടെ കൊവിഡ് മരണസംഖ്യ 18,213 ആയി.
മഹാരാഷ്‌ട്രയിൽ ഇതുവരെ 1,86,626 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8,178 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. അതേസമയം തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 98,392 കടന്നു. 1,321 കൊവിഡ് മരണമാണ് ഇതുവരെ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിലെ കൊവിഡ് രോഗികൾ 92,175 കടന്നു. ഇന്നലെ വരെ 92,97,749 സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതെന്നും ഇന്നലെ മാത്രമായി 2,41,576 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ പറഞ്ഞു.