ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി 15,968 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 465 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,56,183 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,476 ആയി. രാജ്യത്ത് 1,83,022 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 2,58,685 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. സംസ്ഥാനത്ത് ഇതുവരെ 1,39,010 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 62,848 സജീവ രോഗബാധിതർ സംസ്ഥാനത്തുള്ളപ്പോൾ 69,631 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 6,531 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66,602 ആയി. ഡൽഹിയിൽ വൈറസ് ബാധിച്ച് 2,301മരണങ്ങളും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 64,603 ആയപ്പോൾ മരണസംഖ്യ 833 ആയി.
ഇന്ത്യയിൽ 15,968 പേർക്ക് കൂടി കൊവിഡ്: മരണം 465
വൈറസ് ബാധിച്ച് 465 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,56,183 ആയി.