ന്യൂഡല്‍ഹി:മതിയായ രേഖകളില്ലാതെ അതിര്‍ത്തി കടന്നതിനെ തുടർന്ന് പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത ഇന്ത്യക്കാർക്ക് നയതന്ത്രസേവനം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 2016-17 ല്‍ രണ്ടു ഇന്ത്യന്‍ പൗരന്മാര്‍ പാക് അതിര്‍ത്തി കടന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് പാകിസ്ഥാനോട് വിഷയം ആരാഞ്ഞിരുന്നു .എന്നാല്‍ മറുപടി ലഭിച്ചില്ല. ഇപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പറയുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് എംഇഎ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
തെലങ്കാന സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ പ്രശാന്ത്, മധ്യപ്രദേശ് സ്വദേശി ബാരിലാല്‍ എന്നിവരാണ് മതിയായ രേഖകളില്ലാതെ പാക് അതിര്‍ത്തി കടന്നത്. 2019 മെയ് മാസത്തില്‍ പ്രശാന്തിന്‍റെ കേസിലും 2018 ഡിസംബറില്‍ ബാരി ലാലിന്‍റെ കേസിലും വിദേശകാര്യ മന്ത്രാലയം ഇടപെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. അതേ സമയം പാസ്പോര്‍ട്ട് ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ദേര ബാബ നാനാക്കില്‍ ഒരു പാസ്പോര്‍ട്ട് സേവാ കേന്ദ്രവും തുറക്കുമെന്നും രവീഷ് കുമാര്‍ പറഞ്ഞു.