ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് പരിശോധന ശേഷി 7.7 കോടിയിലെത്തിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരിയിൽ ഇത് ഒരുകോടി മാത്രം ആയിരുന്നുവെന്നും ഈ മാസത്തോടെ കൊവിഡ് പരിശോധന ശേഷി 7.7 കോടിയിലെത്തിയെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിച്ചതോടെ രോഗത്തെ മുന്നോടിയായി കണ്ടെത്തുന്നുണ്ടെന്നും കൃത്യമായ ഐസൊലേഷനും ചികിത്സയും നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതിലൂടെ കൊവിഡ് മരണ നിരക്ക് കുറഞ്ഞു. ഇന്നലെ രാജ്യത്ത് 7,78,50,403 കൊവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.32 ശതമാനമാണ്. ഇന്നലെ 1,069 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു.
ഇന്ത്യയുടെ കൊവിഡ് പരിശോധനാ ശേഷി 7.7 കോടിയിലെത്തിയെന്ന് ആരോഗ്യ മന്ത്രാലയം
ഇന്നലെ രാജ്യത്ത് 7,78,50,403 കൊവിഡ് പരിശോധനകൾ നടത്തി