ന്യൂഡല്‍ഹി: 2019 ൽ ഇന്ത്യയിൽ പ്രതിദിനം ശരാശരി 79 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2019 ൽ മൊത്തം 28,918 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2018 നെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 0.3 ശതമാനം കുറവ് വന്നതായി നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കൊലപാതക കേസുകളിൽ തർക്കമാണ് കാരണമായത്. 9,516 കേസുകളാണ് ഇത്തരത്തില്‍ മാത്രം ഉണ്ടായത്.
ശത്രുത കാരണം 3,833 കേസുകളും മറ്റ് 2,573 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2019 ൽ തട്ടിക്കൊണ്ടുപോകൽ കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് 0.7 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ൽ 2,260 മനുഷ്യക്കടത്ത് കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. 2018 ൽ ഇത് 2,278 ആയിരുന്നു. 2,260 കള്ളക്കടത്ത് കേസുകളിലായി 5,128 പേരെ അറസ്റ്റ് ചെയ്തതായി എൻസിആർബി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻസിആർബി ഇന്ത്യൻ പീനൽ കോഡും രാജ്യത്തെ പ്രത്യേക, പ്രാദേശിക നിയമങ്ങളും നിർവചിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.