ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 9102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 37 ശതമാനം രോഗികളും കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 3361 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ സജീവ രോഗികളുടെ എണ്ണത്തിലും കേരളം തന്നെ മുന്നിട്ട് നില്‍ക്കുന്നു. 70624 പേരാണ് ചികിത്സയിലുള്ളത്. തൊട്ടു പിന്നില്‍ മഹാരാഷ്ടയാണ്. 46057 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.
അതേ സമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ഞായറാഴ്ച 14,849 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 13,203 ആയി കുറഞ്ഞിരുന്നു. 155 മരണം ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച 131പേർ മാത്രാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണികൂറിൽ 117 പേരാണ് ഇന്ത്യയിലാകെ കൊവിഡ് ബാധിച്ച് മരിച്ചത്.
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,76,838 ആയി. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,53,587 ആണ്. 24 മണിക്കൂറിൽ 15,901 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,03,45,985 ആയി. രാജ്യത്ത് ഇതുവരെ 20,23,809 പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്