ന്യൂഡൽഹി: ഇന്ത്യയിൽ 44,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,22,217 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 481 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,34,699 ആയി. 86,42,771 പേർ രോഗമുക്തി നേടിയപ്പോൾ 4,44,746 പേർ ചികിത്സയിൽ തുടരുന്നു. രാജ്യത്ത് ഇതുവരെ 13,48,41,307 സാമ്പിളുകൾ പരിശോധിച്ചു. 11,59,032 പുതിയ സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.
കൊവിഡ് വാക്‌സിൻ വികസനത്തിൽ സർക്കാർ സൂക്ഷ്‌മ നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷന്‍റെ അളവും വിലയും നിശ്ചയിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയിലെ വാക്‌സിൻ നിർമാതാക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ സർക്കാരുകളുമായും അന്താരാഷ്‌ട്ര കമ്പനികളുമായും കേന്ദ്രസർക്കാർ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്‌ച ചർച്ച നടത്തി.