ന്യൂഡല്‍ഹി: കശ്‌മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദോദന്‍റെ പ്രസ്‌താവനകള്‍ തള്ളി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ തുര്‍ക്കി ഇടപെടേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാകിസ്ഥാന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് കശ്‌മീര്‍ വിഷയത്തെക്കുറിച്ച് എര്‍ദോഗന്‍ പ്രസ്താവിച്ചത്. ഒന്നാം ലോകമഹായുദ്ധ സമയത്ത് വിദേശ ശക്തികളുടെ കടന്നുകയറ്റത്തില്‍ തുര്‍ക്കി ജനത അനുഭവിച്ച വിഷമങ്ങളാണ് കശ്‌മീരികള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കണമെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ അനാവശ്യമായി അഭിപ്രായം പറയരുതെന്നും തുര്‍ക്കിയെ അറിയിച്ചിട്ടുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പിന്തുണയോടെ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ത്യ തുര്‍ക്കിയെ അറിയിച്ചു.
തുര്‍ക്കി പ്രസിഡന്‍റിന്‍റെ കശ്‌മീര്‍ പരാമര്‍ശം തള്ളി ഇന്ത്യ - പാകിസ്ഥാന്‍ ഇന്ത്യ
ഒന്നാം ലോകമഹായുദ്ധ സമയത്ത് വിദേശ ശക്തികളുടെ കടന്നുകയറ്റത്തില്‍ തുര്‍ക്കി ജനത അനുഭവിച്ച വിഷമങ്ങളാണ് കശ്‌മീരികള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് തയിപ് എര്‍ദോഗന്‍ പറഞ്ഞത്