ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 14,516 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,95,048 ആയി ഉയർന്നു. ഇന്ത്യയിൽ ഒറ്റ ദിവസത്തിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 375 ആയി. ആകെ മരണസംഖ്യ 12,948 ആയി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,68,269 സജീവ കേസുകളാണ് ഉള്ളത്. 2,13,831 പേർ രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്ത സംസഥാനം മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് 55,665 സജീവ കേസുകളാണുള്ളത്. 62,773 പേർ രോഗമുക്തി നേടി. 5,893 പേർ രോഗം ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 54,449 ആയി. ഡൽഹിയിൽ 53,116 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.