ന്യൂ ഡല്‍ഹി: ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ വികസനോന്മുഖമായ പദ്ധതികളും നടപടികളും ഇന്ത്യയെ അതിവേഗം മുന്നോട്ട് നയിക്കുകയാണെന്നും നദ്ദ പറഞ്ഞു.
-
India has shown tremendous growth in all sectors, with a rise in purchasing power parity, reflecting the positive impact of visionary steps and futuristic budget of the govt.
— Jagat Prakash Nadda (@JPNadda) February 23, 2020 " class="align-text-top noRightClick twitterSection" data="
">India has shown tremendous growth in all sectors, with a rise in purchasing power parity, reflecting the positive impact of visionary steps and futuristic budget of the govt.
— Jagat Prakash Nadda (@JPNadda) February 23, 2020India has shown tremendous growth in all sectors, with a rise in purchasing power parity, reflecting the positive impact of visionary steps and futuristic budget of the govt.
— Jagat Prakash Nadda (@JPNadda) February 23, 2020
നിലവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2.94 ട്രില്ല്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തന്നെ ഇന്ത്യ ലക്ഷ്യം നേടുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റുകളും സാമ്പത്തിക നയങ്ങളും ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടുകയാണ്. ഇത് എല്ലാ മേഖലകളിലെയും ഇന്ത്യയുടെ പ്രകടന മികവിനെ ത്വരിതപ്പെടുത്തുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.