ETV Bharat / bharat

വാക്‌സിൻ കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചേക്കാം - എംഐടിയുടെ പഠനം

കൊവിഡിന് വാക്‌സിൻ കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് പ്രതിദിനം 2.87 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചേക്കാമെന്ന് എംഐടിയുടെ പഠനം.

MIT study  2.87 lakh Covid cases  winter 2021  New Delhi  MIT  കൊവിഡിന് വാക്‌സിൻ  ന്യൂഡൽഹി  രാജ്യത്ത് പ്രതിദിനം 2.87 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചേക്കാം  എംഐടിയുടെ പഠനം  എംഐടി
വാക്‌സിൻ കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചേക്കാം
author img

By

Published : Jul 8, 2020, 12:44 PM IST

ന്യൂഡൽഹി: കൊവിഡിന് വാക്‌സിൻ കണ്ടുപിടിച്ചില്ലെങ്കിൽ 2021 ഫെബ്രുവരി അവസാനത്തോടെ ഇന്ത്യയിൽ ദിനംപ്രതി 2.87 ലക്ഷം പേർ വീതം കൊവിഡ് ബാധിതരാകുമെന്ന് എംഐടി പഠനം. വാക്‌സിനില്ലാത്ത സാഹചര്യത്തിൽ ലോകത്ത് 249 മില്യൺ ആളുകൾ രോഗബാധിതരാകുമെന്നും 1.8 മില്യൺ ആളുകൾ മരിക്കുമെന്നും മസാച്ചുസൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പഠനത്തിൽ പറയുന്നു.

എം‌ഐ‌ടിയുടെ സ്ലോൺ സ്‌കൂൾ ഓഫ് മാനേജ്‌മെന്‍റിലെ ഗവേഷകരായ ഹാഷിർ റഹ്മാണ്ട്, ടി വൈ ലിം, ജോൺ സ്റ്റെർമാൻ എന്നിവർ നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലുള്ളത്. ആഗോള തലത്തിലുള്ള വിവിധ രാജ്യങ്ങളുടെ കൊവിഡ് മോഡലുകളാണ് തയ്യാറാക്കുന്നതെന്നും 84 രാജ്യങ്ങളിലെ കൊവിഡ് കേസുകളാണ് പഠനത്തിന് വിധേയമാക്കിയതെന്നും ഗവേഷകർ പറയുന്നു. എസ്ഇഐആർ മോഡലാണ് പഠനത്തിനായി ഗവേഷകർ പിന്തുടർന്നത്.

ഓരോ രാജ്യവും കൊവിഡിനോട് ഏതെല്ലാം തരത്തിലാണ് പ്രതികരിക്കുന്നുവെന്നതിന് അടിസ്ഥാനമാക്കിയാണ് പഠനം പൂർത്തീകരിച്ചിട്ടുള്ളത്. 2021ൽ ഇന്ത്യ, യുഎസ്, ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തോനേഷ്യ, നൈജീരിയ, തുർക്കി, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലാകും കൂടുതൽ കൊവിഡ് രോഗികൾ ഉണ്ടാവുക. ഇന്ത്യയിലാകും ഏറ്റവും മോശമായ സാഹചര്യം ഉണ്ടാവുകയെന്നും യുഎസ്, ദക്ഷിണ ആഫ്രിക്ക, ഇറാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാകും ഇന്ത്യക്ക് ശേഷം കൊവിഡ് മോശമായി ബാധിക്കുകയെന്നും എംഐടി പഠനം പറയുന്നു.

നിലവിലെ സാഹചര്യത്തിൽ നിന്ന് കൊവിഡ് രോഗികൾ 12 മടങ്ങ് കൂടുതലായിരിക്കുമെന്നും കൊവിഡ് മരണം 50 ശതമാനം കൂടുതലാകുമെന്നും ഗവേഷകർ പറഞ്ഞു. വാക്‌സിൻ കണ്ടുപിടിക്കുന്നത് വരെ എല്ലാ ജനതയും സർക്കാരുകളുടെ മാർഗ നിർദേശങ്ങൾ പിന്തുടരണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. നിലവിൽ ആഗോള തലത്തിലെ കൊവിഡ് ബാധിതർ 1,19,41,783 കടന്നു. ലോകത്ത് ഇതുവരെ 5,45,652 പേരാണ് കൊവിഡ് മൂലം മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.