ETV Bharat / bharat

അമേരിക്കന്‍ ആവശ്യം അംഗീകരിച്ചു; മരുന്നുകളുടെ നിയന്ത്രണം മാറ്റി ഇന്ത്യ

author img

By

Published : Apr 7, 2020, 1:09 PM IST

രോഗികൾക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾപ്പെടെയുള്ള മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ്‌ നീക്കിയത്.

Hydroxychloroquine  COVID-19  India-US relation  Virus infection  India lifts ban on hydroxychloroquine  ഹൈഡ്രോക്സി ക്ലോറോക്വിൻ  പാരസെറ്റാമോള്‍  നിയന്ത്രണം  അമേരിക്ക  ഇന്ത്യ  നരേന്ദ്രമോദി  ഡൊണാള്‍ഡ് ട്രംപ്
അമേരിക്കന്‍ ആവശ്യം അംഗീകരിച്ചു; മരുന്നുകളുടെ നിയന്ത്രണം മാറ്റി ഇന്ത്യ

ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. രോഗികൾക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾപ്പെടെയുള്ള മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ്‌ നീക്കിയത്.

മരുന്നുകളുടെ നിയന്ത്രണം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണം പൂർണമായും നീക്കിയിട്ടില്ല. നിലവിൽ യുഎസ്സിൽ നിന്നുള്ള ഓർഡറുകൾ ക്ലിയർ ചെയ്യാനാണ് തീരുമാനം. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ തുടർന്നുള്ള യുഎസ് ആവശ്യങ്ങൾ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

മനുഷ്യത്വപരമായ സമീപനത്തിന്‍റെ ഭാഗമായാണ് പാരസെറ്റാമോള്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്നീ മരുന്നുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. മലേറിയ രോഗത്തിന് ഉപയോഗിക്കുന്നതാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. അതിനിടെ അമേരിക്കയില്‍ 367000 കൊവിഡ്-19 പോസിറ്റീവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10800 പേര്‍ മരിച്ചു. അതേസമയം ഇന്ത്യയില്‍ 4770 പേര്‍ക്ക് രോഗം ബാധിക്കുകയും 136 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് നിയന്ത്രണത്തിനായി അമേരിക്ക ഇന്ത്യക്ക് 2.9 മില്യണ്‍ ഡോളറിന്‍റെ ധനസഹായം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.