ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ അന്താരാഷ്‌ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. ഇതിനുമുമ്പ് ഫെബ്രുവരി 14 വരെയായിരുന്നു വിലക്ക്. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് അനുവദിക്കാൻ സാധ്യതയുണ്ട്. യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 22 മുതലാണ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി നിർത്തലാക്കിയത്.
ഇന്ത്യയിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി - ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ
ഫെബ്രുവരി 28 വരെ വിലക്ക് തുടരും
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ അന്താരാഷ്‌ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. ഇതിനുമുമ്പ് ഫെബ്രുവരി 14 വരെയായിരുന്നു വിലക്ക്. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് അനുവദിക്കാൻ സാധ്യതയുണ്ട്. യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 22 മുതലാണ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി നിർത്തലാക്കിയത്.
TAGGED:
ban on international flights