ETV Bharat / bharat

91 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതർ

author img

By

Published : Nov 23, 2020, 10:22 AM IST

91,39,866 പേര്‍ക്കാണ് രാജ്യത്ത് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 85,62,641 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,486 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

india covid update  covid latest news  covid in india today news  covid in indian states  ഇന്ത്യ കൊവിഡ് വാര്‍ത്തകള്‍  ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം  കൊവിഡ് മരണം വാര്‍ത്തകള്‍  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
91 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,39,866 പേര്‍ക്കാണ് രാജ്യത്ത് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 85,62,641 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,486 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 511 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,33,738 ആയി.

കഴിഞ്ഞ ഏതാനും നാളുകളായി പ്രതിദിനം 30,000 മുതല്‍ 47,000വരെ പുതിയ കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 16 ദിവസമായി പ്രതിദിന കണക്ക് 50,000 കടന്നിട്ടില്ല. നവംബര്‍ ഏഴിനാണ് അവസാനം 50,000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 80,879 പേര്‍ക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 66,982 രോഗികളും, ഡല്‍ഹിയില്‍ 39,741 രോഗികളും റിപ്പോര്‍ട്ട് ചെയ്‌തു.

രാജ്യത്താകെ 8,49,596 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഐസിഎംആറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 13,25,82,730 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് വ്യാപകമായ ഉത്തര്‍പ്രദേശ്,പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാൻ തീരുമാനിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരോ സംസ്ഥാനങ്ങളിലേക്കും മൂന്നംഗ സംഘത്തെയാകും അയക്കുക. ഇവര്‍ എല്ലാ ജില്ലകളും സന്ദര്‍ശിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.