ETV Bharat / bharat

രാജ്യം സമ്പൂര്‍ണ അടച്ചിടലിലേക്ക്; 11സംസ്ഥാനങ്ങള്‍ക്ക് പൂട്ടു വീണു

രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഉത്തരാഖണ്ഡ്, ഒഡീഷ, നാഗാലാന്‍ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചു

COVID 19
COVID 19
author img

By

Published : Mar 22, 2020, 11:43 PM IST

Updated : Mar 23, 2020, 12:05 AM IST

കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാത്രിയോടെ രാജ്യത്തെ 11 സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഡല്‍ഹി, മഹാരാഷ്ട്ര. തെലങ്കാന, ഒഡീഷ, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ബിഹാര്‍, ആന്ധ്ര, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളാണ് അടച്ചിടുന്നത്. ഇതുകൂടാതെ കേരളവും തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പൂട്ടിയിടലിന്‍റെ പാതയിലാണ്. വരും ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളും കടുത്ത തീരുമാനങ്ങളെടുത്തേക്കും.

1.രാജസ്ഥാന്‍

കൊവിഡ്19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത് രാജസ്ഥാനാണ്. സംസ്ഥാനത്തെ എല്ലാ മാളുകളും, സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളും മാര്‍ച്ച്‌ 31 വരെ അടച്ചിടുമെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു. രാജസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 28ആണ്. ഞായറാഴ്ച മാത്രം മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

2.പഞ്ചാബ്

രാജസ്ഥാന് പിന്നാലെ പഞ്ചാബും അടച്ചിടല്‍ പ്രഖ്യാപിച്ചു. 14 പേര്‍ക്കാണ് പഞ്ചാബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 31 വരെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. പക്ഷേ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണെങ്കില്‍ അടച്ചിടല്‍ പ്രഖ്യാപനം നീണ്ടേക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ്.

3.ഡല്‍ഹി

27 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യതലസ്ഥാനം പൂര്‍ണമായും അടച്ചിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചു. കൊവിഡ് ബാധിച്ചവരില്‍ 21 പേര്‍ വിദേശികളാണ്. ഒരാളാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കഴിഞ്ഞ ആഴ്ച തന്നെ അടച്ചിരുന്നു. അതിനു പിന്നാലെയാണ് മാര്‍ച്ച് 31വരെ ഡല്‍ഹി പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചത്. ആഭ്യന്തര വിമാന സര്‍വീസ് ഉള്‍പ്പടെ എല്ലാം ഡല്‍ഹി നിര്‍ത്തി. ഷോപ്പിങ് മാളുകളും കടകളും അടച്ചിടാന്‍ നിര്‍ദേശമുണ്ട്. അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.

4.മഹാരാഷ്ട്ര

ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 74 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്. ഞായറാഴ്ച മാത്രം കൊവിഡ് ബാധിച്ചത് 10പേര്‍ക്കാണ്. കോറോണ വൈറസ് മൂലം രണ്ട് പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ അടച്ചിടലാണ് പ്രഖ്യാപിച്ചരിക്കുന്നത്.

5.ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശില്‍ ആറ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള എല്ലാം നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. സംസ്ഥാനം മുഴുവന്‍ മാര്‍ച്ച് 31 വരെ അടച്ചിടും.

6.തെലങ്കാന

തെലങ്കാനയില്‍ ആകെ 27 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഞായറാഴ്ച മാത്രം കൊവിഡ് ബാധിച്ചത് ആറ് പേര്‍ക്കാണ്. തെലങ്കാന മുഴുവന്‍ അടച്ചിടാനാണ് നിര്‍ദേശം. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തും.

7.ബിഹാര്‍

ബിഹാറില്‍ രണ്ട് പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കൊവിഡ്‌ 19 പരിശോധന കേന്ദ്രങ്ങൾ ഇല്ലെന്നതും അപര്യാപ്തയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന അതിര്‍ത്തികള്‍ അടക്കാനും പൊതുഗതാഗതം നിര്‍ത്താനും സംസ്ഥാനം തീരുമാനിച്ചത്. മാര്‍ച്ച് 31വരെ നിയന്ത്രണം തുടരും.

8.ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍ കൊവിഡ് ബാധിതര്‍ നാലാണ്. ഒരാള്‍ മരിച്ചു. ഈ പശ്ചാത്തലത്തില്‍ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാര്‍ച്ച് 31വരെ സംസ്ഥാനം മുഴുവന്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

9.ഒഡീഷ

ഒഡീഷയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചു. എന്നാല്‍ സുരക്ഷയുടെ ഭാഗമായി സംസ്ഥാനം മുഴുവന്‍ അടച്ചിടാനാണ് ഉത്തരവ്. അവശ്യസേവനങ്ങള്‍ മാത്രമെ ഉണ്ടാവു. റെയില്‍ ഗതാഗതവും പൂര്‍ണമായും അടച്ചു.

10.നാഗാലന്‍ഡ്

ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷയുടെ ഭാഗമായാണ് നാഗാലന്‍ഡ് അടച്ചിടുന്നത്. എല്ലാ കടകമ്പോളങ്ങളും അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംസ്ഥാന അതിര്‍ത്തികളും അടക്കും. പൊതുഗതാഗതം നിര്‍ത്തും.

11.ഗുജറാത്ത്

ഗുജറാത്തില്‍ 17 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഞായറാഴ്ച മാത്രം അഞ്ച് പേര്‍ക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനം അടിച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

Last Updated : Mar 23, 2020, 12:05 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.