ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അതിര്‍ത്തി വിവാദങ്ങളാല്‍ സമ്മര്‍ദത്തിലാണ്. അത് യഥാർഥ നിയന്ത്രണ രേഖയിലെ 4000 കിലോമീറ്റര്‍ വരുന്ന വ്യക്തമായി രേഖപ്പെടുത്താത്ത മേഖലയില്‍ ഈ അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങളിലേക്ക് നയിച്ചു. നിലവില്‍ തര്‍ക്ക വിഷയമായ നിയന്ത്രണരേഖയിലെ സൈനിക വിന്യാസം സാധാരണയില്‍ കൂടുതലാണ്. മാത്രമല്ല 1200 മുതല്‍ 1500 വരെയുള്ള പിഎല്‍എ സൈനികര്‍ പാങ്ങ്‌കോങ്ങ് തടാകത്തിന്‍റെ വടക്കന്‍ തീരങ്ങളിലും, ഗല്‍വാന്‍ നദീ തടങ്ങളിലുമടക്കം കിഴക്കന്‍ ലഡാക്കിലെ അഞ്ച് പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യവുമായി സംഘര്‍ഷമുണ്ടാക്കുകയാണ്.
ഔദ്യോഗിക തലത്തില്‍ പ്രകോപനപരമായ പ്രസ്‌താവനകൾ ഇന്ത്യയോ ചൈനയോ ഇതുവരെ നടത്തിയിട്ടില്ല. നിലവിലുള്ള ഇരു രാജ്യങ്ങളുടെയും മൗനം ക്രമേണ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളിലേക്ക് എത്തിച്ചേരുമോ എന്നുള്ള കാര്യം ഇനി അറിയണം. രാഷ്ട്രീയവും സൈനികപരവുമായുള്ള ഈ അസ്വാരസ്യങ്ങളുടെ പിന്‍തുടര്‍ച്ച എന്ന നിലയില്‍ ജൂണ്‍ തുടക്കം മുതല്‍ ലോക്ക് ഡൗൺ മൂലം ഇന്ത്യയില്‍ കുടുങ്ങിയ ചൈനീസ് പൗരന്മാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് ചൈന അറിയിച്ചു.
ഇന്ത്യയില്‍ ഏകദേശം ആയിരം ചൈനീസ് പൗരന്മാരാണ് ഉള്ളത്. അതേ സമയം തന്നെ ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലുമായി 10 ലക്ഷത്തിലധികം ചൈനീസ് പൗരന്മാര്‍ കുടുങ്ങി കിടപ്പുണ്ടെന്നുള്ള വസ്‌തുത കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം ഒരു ഒറ്റപ്പെട്ട ശ്രമമാണ്. അതിനാല്‍ ജനസംഖ്യയെ അടിസ്ഥാനമാക്കി നോക്കിയാൽ ലോകത്തെ ഏറ്റവും വലിയ രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ ഇപ്പോള്‍ കണ്ടു വരുന്ന ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടായിരിക്കുന്ന അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പ്രാഥമികമായി ഒരു പുനഃപരിശോധന ആവശ്യപ്പെടുന്നു. ഈ സംഘര്‍ഷത്തിന് എന്താണ് കാരണമെന്നും, ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന സ്ഥിതി ഗതികള്‍ എന്തൊക്കെയാണെന്നും ഒരുപോലെ അന്വേഷിക്കേണ്ടതുണ്ട്.
1947ൽ ഇന്ത്യയും, 1949ൽ ചൈനയും സ്വതന്ത്രമായി. ഇരുരാജ്യങ്ങളുടെയും വളരെ പ്രശസ്‌തവും പഴക്കവുമുള്ള സംസ്‌കാരത്തിന് ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ളതിനാൽ ഇവ രണ്ടും യുവ ആധുനിക രാഷ്ട്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. കൊളോണിയല്‍ ഭരണം പത്തൊമ്പതാം നുറ്റാണ്ടില്‍ അതിന്‍റേതായ ദുരന്തങ്ങൾ സൃഷ്‌ടിക്കുകയും, കോളനിവല്‍ക്കരണ സമ്മർദങ്ങളുടെ ഭാഗമായി ഇരു രാഷ്ട്രങ്ങള്‍ക്കും അതിര്‍ത്തികള്‍ ഉണ്ടാവുകയും ചെയ്‌തു.
സങ്കീര്‍ണമായ അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ 1962 ഒക്‌ടോബറില്‍ ഇരു രാജ്യങ്ങളും ഹ്രസ്വകാലത്തിൽ യുദ്ധത്തില്‍ ഏര്‍പ്പെടുകയും, പരിഹാരമില്ലാതെ അവസാനിക്കുകയും ചെയ്‌തു. ഏതാണ്ട് ഏഴ് ദശാബ്‌ദങ്ങള്‍ക്ക് ശേഷവും അസ്വസ്ഥമായ ഈ ബന്ധം അതേ രീതിയില്‍ തുടരുന്നു. സൈന്യങ്ങള്‍ക്ക് സ്വതന്ത്രമായി നടക്കാമെന്ന പരിധിയാണിതെന്ന് ഇരു രാജ്യങ്ങൾക്കും ഒരു അവകാശ വാദ രേഖയും ഉണ്ട്. അതു തന്നെയാണ് ഇന്ത്യക്കും അവകാശ രേഖയായിട്ടുള്ളത്. എന്നാൽ എല്‍ഒഎസി ഇപ്പോഴും രാഷ്ട്രീയ പരിഹാരം കാത്തു കിടക്കുകയാണ്. അതായത് യാഥാർഥ്യം തീര്‍ത്തും വ്യത്യസ്‌തമാണ്.
നിയന്ത്രണരേഖക്ക് സമാന്തരമായ ഇടങ്ങളില്‍ ഇരു സൈന്യങ്ങളും സ്വാതന്ത്രമായി ചുറ്റി നടക്കുന്നത് മുന്‍ കാലങ്ങളിലും സംഘര്‍ഷ ഭരിതമായ സാഹചര്യങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളും ഒരു പോലെ മുന്‍ കൈയെടുത്തുകൊണ്ട് തന്നെ രാജീവ്ഗാന്ധിയുടെ കാലത്ത് ഒരു കരാറിലെത്തുകയും അത് പിന്നീട് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് (1993) ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. അതിനാല്‍ തന്നെ എല്‍ഒഎസിയുടെ ഇരു ഭാഗങ്ങളിലും സൈനിക വിന്യാസം നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഒരു വെടിനിർത്തൽ ലംഘനം പോലും ഉണ്ടായിട്ടില്ല. എന്നാലും ഇതിനുമുമ്പ് മൂന്ന് സൈനിക സംഘര്‍ഷങ്ങൾ ഉണ്ടായിട്ടുണ്ട്. 2013ല്‍ ദപ്‌സാങ്ങിലും, 2014ല്‍ ചുമാറിലും, 2017ല്‍ ദോക് ലാമിലുമാണ് ഈ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. രാഷ്ട്രീയ, നയ തന്ത്ര വഴികളിലൂടെ അവയെല്ലാം പരിഹരിക്കപ്പെട്ടു.
പിഎല്‍എയുടെ സൈനികര്‍ ലഡാക്കിൽ തടസങ്ങളുണ്ടാക്കാൻ സൈനിക താവളം കെട്ടി ഉറപ്പാക്കാന്‍ തുടങ്ങിയത് പിന്നീട് ഇന്ത്യന്‍ സൈന്യത്തിന്‍റെ ശ്രദ്ധയില്‍പെട്ടു. മെയ് ആദ്യത്തോടെ പിഎല്‍എയുടെ ഈ കടന്നു കയറ്റം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. പിഎല്‍എയുടെ അംഗബലം 5000 ത്തിനു മേലെയായി ഉയര്‍ന്നു. പിഎല്‍എയുടെ ലംഘനത്തിനു തത്തുല്യമായ രീതിയില്‍ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. തുടർന്ന് നിലവിലുള്ള സംഘര്‍ഷ സ്ഥിതിയുടെ ഗതി മാറി. യഥാർഥത്തില്‍ നിലവിലുള്ള സംഘര്‍ഷം വ്യത്യസതമാണ്. മുന്‍ കാലങ്ങളില്‍ കണ്ടു വന്നതിനേക്കാള്‍ വളരെ വലിയ തോതില്‍ തന്നെയാണ് കിഴക്കന്‍ ലഡാക്കില്‍ നടന്ന കൈയ്യേറ്റ ഇടങ്ങളുടെ എണ്ണവും അതുപോലെ ചൈനയുടെ സൈനികരുടെ എണ്ണവും കാണുന്നത്.
ഇതില്‍ നിലവാരത്തിന്‍റെ തോത് എന്നുള്ളത് ലഡാക്കില്‍ ഇത് സംഭവിച്ചിരിക്കുന്ന മേഖലകളുടെ പ്രത്യേകതകളെ അടിസ്ഥാനമാക്കിയാണ്. എല്‍ഒഎസി യില്‍ 489 കിലോമീറ്ററും ലഡാക് മേഖലയാണ്. ഉദാഹരണത്തിന് ചരിത്രപരമായി നോക്കുകയാണെങ്കില്‍ മുമ്പ് ഒരിക്കലും ഇതുപോലെ കടന്നു കയറ്റമോ ലംഘനമോ കണ്ടിട്ടില്ലാത്ത മേഖലയാണ് ഗല്‍വാന്‍ താഴ്‌വര. എന്നാല്‍ ഏപ്രില്‍ മുതല്‍ കണ്ടു വരുന്ന തുടർച്ചയായ ലംഘനങ്ങള്‍ പ്രാദേശിക തലത്തില്‍ നടന്ന ഒരു ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രതിവര്‍ഷം ഇത്തരത്തിലുള്ള 600 ല്‍ കൂടുതല്‍ പ്രാദേശിക നീക്കങ്ങള്‍ നടക്കാറുണ്ട്.
അതിനാല്‍ നിലവില്‍ കണ്ടു വരുന്ന സംഘര്‍ഷം ശരിക്കും ഗുരുതരമായി മാറാൻ സാധ്യതയുണ്ടെന്ന് മാത്രമല്ല, രാഷ്ട്രീയ പരിഹാരം അനിവാര്യവുമാണ്. ചൈനയുടെ ഈ നീക്കത്തിനു പിന്നിലെ കാരണം അവ്യക്തമാണ്. ഏതെങ്കിലും ഒരു ഭാഗം അല്ലെങ്കില്‍ ഇരു ഭാഗങ്ങളിലുമായി നടന്ന ആക്രമണത്തിന് പ്രേരിപ്പിക്കുന്ന പെരുമാറ്റം ഇതിന് കാരണമായിട്ടുണ്ടാവുക. പിഎല്‍എയുടെ ശക്തമായ വാദങ്ങൾക്ക് ഒരു നിശ്ചിതമായ രൂപമുണ്ട്. അത് ആസിയന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ ചൈനയില്‍ അല്ലെങ്കില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന എല്‍ഒഎസി എന്നിവിടങ്ങളിലെല്ലാം കണ്ടു വരുന്നു. ചൈനീസ് ഭരണകൂടം അതിര്‍ത്തികളുടെ സുരക്ഷക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു, മാത്രമല്ല തായ്‌വാനുമായുള്ള ബന്ധത്തില്‍ വളരെ ശക്തവുമാണ്.
നിലവിലുള്ള സംഘര്‍ഷം വളരെ ഉയര്‍ന്ന തോതിലുള്ള സൈനിക സംഘര്‍ഷമായി മാറുമോ എന്നുള്ളതാണ് ആശങ്ക. അതിര്‍ത്തിയിലെ കടന്നാക്രമണങ്ങളെ കുറിച്ച് ഇരു രാജ്യങ്ങള്‍ക്കും എപ്പോഴും ഒരേ തരത്തിലുള്ള കഥകള്‍ തന്നെയാണ് പറയാനുള്ളത്. അതോടൊപ്പം വൈകാരികമായ ദേശീയതയും, സാമൂഹിക മാധ്യമ പോരാളികളുടെ പിന്‍ ബലത്തോടെ മാധ്യമങ്ങള്‍ നടത്തുന്ന റിപ്പോര്‍ട്ടുകളും ഈ സ്ഥിതിഗതി ഗുരുതരമാക്കി. കൊവിഡ് മഹാമാരി ഇരു രാജ്യങ്ങളിലേയും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരുപോലെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിൽ പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.