ETV Bharat / bharat

ഇന്ത്യ-ചൈന പ്രശ്‌നം; സമാധാനപരമായി പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണ - pecaefully resolve border situation

സംഘര്‍ഷം പരിഹരിക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

ഇന്ത്യ-ചൈന പ്രശ്‌നം  ഇന്ത്യ ചൈന  വിദേശകാര്യ മന്ത്രാലയം  കിഴക്കൻ ലഡാക്ക്  India, China  pecaefully resolve border situation  MEA
ഇന്ത്യ-ചൈന പ്രശ്‌നം; സമാധാനപരമായി പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണ
author img

By

Published : Jun 7, 2020, 12:23 PM IST

ന്യൂഡൽഹി: ഇന്ത്യ-ചൈന തര്‍ക്കം സമാധാനപരമായി പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലഡാക്ക് അതിർത്തിയില്‍ ഒരു മാസമായി തുടരുന്ന പ്രശ്‌നം പരിഹരിക്കാൻ ശനിയാഴ്‌ച ഇന്ത്യ-ചൈന ഉന്നതതല സൈനിക ചർച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സംഘര്‍ഷ രഹിത അന്തരീക്ഷവും അനിവാര്യമാണ്. സംഘര്‍ഷം പരിഹരിക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ സൈനിക-നയതന്ത്ര ചര്‍ച്ചകള്‍ തുടരും. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്‍റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രശ്‌നങ്ങൾ നേരത്തെ പരിഹരിക്കുന്നത് ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ഉടമ്പടി ആധാരമാക്കി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.