മുംബൈ: 11 ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ഗണേശ ചതുര്‍ഥി. മുംബൈയാണ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. ആഘോഷനാളില്‍ ഗണപതിയുടെ വിഗ്രഹങ്ങള്‍ കടലിലോ, പുഴയിലോ ഒഴുക്കുന്നതാണ് ആചാരം. ഇതിനായി ലക്ഷക്കണക്കിന് ഗണപതി വിഗ്രഹങ്ങളാണ് തയാറായിരിക്കുന്നത്.ആഘോഷങ്ങളോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്

പൊലീസ്, ദ്രുതകര്‍മസേന, കലാപ നിയന്ത്രണ സേന, ട്രാഫിക് പൊലീസ്, എന്നിവരടങ്ങുന്ന നാല്‍പ്പതിനായിരം സുരക്ഷജീവനക്കാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

നഗരത്തിലെ 129 ഇടങ്ങളിലാണ് വിഗ്രഹങ്ങള്‍ നിമഞ്ചനം ചെയ്യാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ തീരസംരക്ഷണ സേനയും സുരക്ഷയൊരുക്കും.