ന്യൂഡല്‍ഹി: അര്‍മേനിയയുമായി 40 മില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ പ്രതിരോധ കരാറില്‍ ഒപ്പിട്ട് ഇന്ത്യ. ഇന്ത്യന്‍ നിര്‍മിത റഡാര്‍ സംവിധാനമാണ് അര്‍മേനിയക്ക് കൈമാറുക. റഷ്യയെയും പോളണ്ടിനെയും മറികടന്നാണ് ഇന്ത്യ കരാര്‍ സ്വന്തമാക്കിയത്. ഡിആര്‍ഡിഒ വികസിപ്പിച്ച 'സ്വാതി' എന്ന് പേരിട്ടിരിക്കുന്ന റഡാര്‍ യൂറോപ്യന്‍ രാജ്യമായ അര്‍മേനിയക്ക് വില്‍ക്കുന്നതിന് കരാറായതായി സര്‍ക്കാരിന്‍റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മെയ്‌ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് സ്വാതി നിര്‍മിച്ചത്. 50 കിലോമീറ്റര്‍ പരിധിയില്‍ ശത്രുഭാഗത്തുനിന്നുള്ള മോര്‍ട്ടാര്‍, ഷെല്‍, റോക്കറ്റ് എന്നിവയുടെ സ്ഥാനം മനസിലാക്കാന്‍ റഡാര്‍ സഹായിക്കും. 2018 മുതല്‍ കശ്‌മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനമാണിത്. ഈ ഇടപാട് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ആയുധവ്യാപാരത്തില്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ അവസരം നല്‍കും.
അര്‍മേനിയയുമായി 40 മില്യണ്‍ ഡോളറിന്‍റെ പ്രതിരോധ കരാര്‍ സ്വന്തമാക്കി ഇന്ത്യ - സ്വാതി റഡാര്‍
റഷ്യയെയും പോളണ്ടിനെയും മറികടന്നാണ് ഇന്ത്യ കരാര്‍ സ്വന്തമാക്കിയത്. ഡിആര്‍ഡിഒ വികസിപ്പിച്ച 'സ്വാതി' എന്ന് പേരിട്ടിരിക്കുന്ന റഡാറാണ് അര്‍മേനിയക്ക് കൈമാറുക