ETV Bharat / bharat

വരുമാനത്തിലെ വർധന: കർഷകന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കും - സാമ്പത്തിക പ്രതിസന്ധി

2022-23 ഓടെ കർഷകന്‍റെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി സർക്കാർ അവകാശപ്പെടുന്നു. ഇതിനായി അശോക് ദൽ‌വായുടെ നേതൃത്വത്തിൽ കമ്മിറ്റി സജ്ജമാക്കുകയും ഏഴിന പദ്ധതി ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

Agricultural sector  Green Revolution  Indian economy  Gross Domestic Product  കർഷകന് സാമ്പത്തിക സുരക്ഷ  വരുമാനത്തിലെ വർധനവ്  ഹരിത വിപ്ലവം  കാർഷിക മേഖല  സാമ്പത്തിക പ്രതിസന്ധി
വരുമാനത്തിലെ വർധനവ്: കർഷകന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കും
author img

By

Published : Mar 18, 2020, 10:22 PM IST

ഹൈദരാബാദ്: രാജ്യത്തെ കാർഷിക മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഹരിത വിപ്ലവം നിലവില്‍ ഉണ്ടായിരുന്ന സമയത്ത് രാജ്യത്ത് വൻ വിജയമായ കാർഷിക മേഖല ഇപ്പോൾ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകുകയാണ്. കാർഷിക മേഖലയാണ് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് എല്ലാവർക്കും അറിയാം. രാജ്യത്തെ 130 കോടി ജനങ്ങളിൽ 87 കോടി ആളുകൾ തങ്ങളുടെ ഉപജീവനത്തിനായി കാർഷിക മേഖലയെ ആശ്രയിക്കുന്നു. പക്ഷേ 1947ൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ (ജിഡിപി) 55 ശതമാനം ഉണ്ടായിരുന്ന കാർഷിക വിഹിതം ഇപ്പോൾ 13 ശതമാനമായി കുറഞ്ഞു. ഇന്ന്, രാജ്യത്തെ 85 ശതമാനം കർഷക സമൂഹത്തിനും ചെറുകിട കാർഷിക ഭൂമി മാത്രമേയുള്ളൂ. രാജ്യത്ത് ഉൽ‌പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ പകുതിയിലധികവും വിതരണം ചെയ്യുന്നത് ഈ ചെറുകിട കർഷകരാണ്.

ഭക്ഷ്യസുരക്ഷ, കയറ്റുമതിയിലൂടെ വിദേശനാണ്യ വരുമാനം, വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കൾ നേടുക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വർധിപ്പിക്കൽ എന്നിവയിൽ കാർഷിക മേഖലയ്ക്ക് പ്രധാന പങ്കുണ്ട്. ഇത്തരത്തിലുള്ള കാർഷിക വ്യവസായം ഇന്ന് നിരവധി പ്രശ്‌നങ്ങളാൽ വലയുകയാണ്. എന്നിരുന്നാലും, 2022-23ഓടെ കർഷകന്‍റെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി സർക്കാർ അവകാശപ്പെടുന്നു. ഇതിനായി അശോക് ദൽ‌വായുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ കമ്മിറ്റി സജ്ജമാക്കുകയും ഏഴിന പദ്ധതി ആവിഷ്‌കരികുകയും ചെയ്‌തിട്ടുണ്ട്. 2015-16ൽ രജിസ്റ്റർ ചെയ്‌ത കർഷകരുടെ വാർഷിക ശരാശരി വാർഷിക വരുമാനം 96,703 രൂപയായിരുന്നു. കർഷക സമൂഹത്തിന് അനുയോജ്യമായ നയങ്ങൾ അവതരിപ്പിച്ചുകൊണ്ട് 2022-23 വർഷം അവസാനത്തോടെ മൊത്ത ശരാശരി വരുമാനം 1,92,694 രൂപയായി ഉയര്‍ത്താന്‍ കമ്മിറ്റി നിർദേശിക്കുന്നു. കർഷക വരുമാനം ഇരട്ടിയാക്കാനുള്ള നിർദിഷ്‌ട ലക്ഷ്യം സർക്കാർ സാക്ഷാത്കരിക്കണമെങ്കിൽ പ്രതിവർഷം 15 ശതമാനം സ്ഥിരമായ വളർച്ചാ നിരക്ക് ഉണ്ടായിരിക്കണമെന്ന് അശോക് ദൽവായ് അധ്യക്ഷനായ സമിതി നിർദേശിക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത രണ്ട് വർഷം കേന്ദ്ര സര്‍കാര്‍ ഈ ലക്ഷ്യം ഒരു വെല്ലുവിളിയായി കണക്കാക്കണം . പക്ഷേ, രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുണ്ടായ മഴയുടെ കുറവ് തുടരുകയാണെങ്കില്‍, ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് മങ്ങല്‍ ഏല്‍ക്കാന്‍ സാധ്യതയുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ബജറ്റിൽ 16 ഇന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, പദ്ധതികൾക്കൊന്നും അനുയോജ്യമായ ബജറ്റ് ഫണ്ടുകൾ ഇതുവരെ അനുവദിച്ചിട്ടില്ല.

ഇന്നത്തെ സങ്കീർണമായ കാലഘട്ടത്തിൽ, കാർഷിക, ഗ്രാമവികസന മേഖലകൾ മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിൽ ബജറ്റില്‍ ഇടം കൊള്ളുമെന്നാണ് പൊതുവേ കരുതിയിരുന്നത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന്‍ മന്ത്രി കിസാൻ യോജന, അടിസ്ഥാന താങ്ങുവില തുടങ്ങിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഉൾപ്പെടുന്ന പദ്ധതികൾക്കായുള്ള നിലവിലെ ഫണ്ടുകള്‍ ബജറ്റിൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെങ്കിൽ, 6.4 ലക്ഷം കോടി രൂപ മുൻ‌കൂർ വിനിയോഗിക്കേണ്ടതുണ്ട് എന്ന് കമ്മിറ്റി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഏറ്റവും പുതിയ ബജറ്റ് വിഹിതം ഫണ്ടിങ് വർദ്ധിപ്പിക്കുന്നതിനുപകരം കുറച്ചുകൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്തി. ഉദാഹരണത്തിന്, കൃഷി അനുബന്ധ മേഖലയായ ജലസേചനത്തിന് അനുവദിച്ചത് 1.58 ലക്ഷം കോടി രൂപ മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1.52 ലക്ഷം കോടി രൂപയായിരുന്നു. ഇത്രയും താഴ്ന്ന വർദ്ധനവോടെ കർഷകന്‍റെ വരുമാനം ഇരട്ടിയായി ഉയരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഗ്രാമവികസനത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് ചേർത്താൽ, അത് ആകെ 2.83 ലക്ഷം കോടി രൂപ, അതായത് മൊത്തം ബജറ്റായ 30.4 ലക്ഷം കോടി രൂപയുടെ 9.3ശതമാനം. ഇത് 2019-20 വർഷത്തെ മൊത്തം ബജറ്റിന്‍റെ 9.83ശതമാനം മാത്രമാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കായി 0.5 ശതമാനം ധനസഹായം കുറച്ചിട്ടുണ്ട് എന്നാണ് ഇതിനർത്ഥം.

കഴിഞ്ഞ സാമ്പത്തിക വർഷം പ്രധാനമന്ത്രി കിസാൻ യോജനയുടെ പദ്ധതി 75,000 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും, 8.46 കോടി കുടുംബങ്ങളിലായി 42,440 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഇത്തവണ വീണ്ടും ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം 14.5 കോടി കർഷകരുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഓരോ കർഷകനും കണക്കാക്കപ്പെടുന്ന തുക Rs. 6000 രൂപ വീതമാണെങ്കില്‍. 87,000 കോടി രൂപ ആവശ്യമായി വരും. നശിക്കുന്ന വസ്തുക്കളുടെ നഷ്ടം കർഷകർക്ക് ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാരുകളുടെ അഭ്യർഥന മാനിച്ചാണ് കേന്ദ്ര സര്‍കാര്‍ 'മാർക്കറ്റ് ഇന്‍റര്‍വെൻഷൻ' പദ്ധതി നടപ്പാക്കുകയാണ്. അതു കൂടാതെ താങ്ങു വിലനിർണയ പദ്ധതിയും നിലവില്‍ ഉണ്ട്. ഈ രണ്ട് പദ്ധതികൾക്കുമായി കഴിഞ്ഞ വർഷം ഏകദേശം 3,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം 1000 കോടി രൂപ കുറച്ചുകൊണ്ട് ഇതേ പദ്ധതികൾക്ക് മാത്രം 2000 കോടി രൂപ അനുവദിച്ചു. പയറുവർഗങ്ങളും എണ്ണക്കുരുക്കളും വളർത്തുന്ന കർഷകർക്കായി 2018ൽ അവതരിപ്പിച്ച പ്രധാന മന്ത്രി ആശ പദ്ധതി 500 കോടി രൂപയായി ചുരുക്കി. കൂടാതെ, 2019ൽ വയോജനങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവർ, ചെറുകിട കർഷകർ എന്നിവർക്കുള്ള പ്രധാനമന്ത്രി കിസാൻ മാസ് ധൻ യോജനയില്‍ 680 കോടി രൂപ വെട്ടിക്കുറച്ചു.

രാജ്യത്ത് പതിനായിരത്തോളം കർഷക ഉൽപാദന കമ്പനികൾ സ്ഥാപിക്കുന്നതിനും അവയുടെ വികസനത്തിനുമായി 500 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നത് അതിശയകരമാണ്. 2025 ഓടെ രാജ്യത്ത് പാൽ ഉൽപാദനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. പാൽ ഉൽപാദനത്തിൽ ആന്ധ്രാപ്രദേശ് ഇതിനകം തന്നെ ഒന്നാമതാണ്. രാജ്യത്തുടനീളം എട്ട് ദശലക്ഷം കുടുംബങ്ങൾ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ്. എന്നിട്ടും ഈ മേഖലയ്ക്ക് വെറും 60 കോടി രൂപയാണ് നൽകുന്നത്. ആരോഗ്യ പരിപാലനച്ചെലവും, കന്നുകാലികൾക്ക് കാലിത്തീറ്റ നൽകുന്നതും വലിയ ബാധ്യതയാണ്. അനുവദിച്ച തുക അത്തരം ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. ഈ നിരക്കിൽ, പാൽ ഉൽപാദനം ഇരട്ടിയാക്കുന്നത് അസാധ്യമായ കാര്യമാണ്.

കർഷകരിൽ നിന്നുള്ള ധാന്യ സംഭരണ ​​പ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ)ക്കുള്ള വിഹിതവും കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം എഫ്‌സിഐയ്ക്കുള്ള വിഹിതം 1,84,220 കോടി രൂപയായിരുന്നു. ഇത്തവണ ഇത് 1,08,688 കോടി രൂപയായി പരിമിതപ്പെടുത്തി. അതായത് ഈ ഫണ്ട് അനുവദിച്ചതിൽ 76,532 കോടി രൂപ കുറച്ചിട്ടുണ്ട്. ഇത് കർഷകർക്ക് അവരുടെ ധാന്യങ്ങൾ സ്വകാര്യ വ്യാപാരികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കാരണമാകുന്നത് കാരണം എഫ്‌സിഐ ഉയർന്ന നിരക്കിൽ ഇത് വാങ്ങില്ല. കമ്പോള വിലകൾ സാധാരണയായി സർക്കാർ തീരുമാനിക്കുന്ന ഏറ്റവും കുറഞ്ഞ താങ്ങു വിലയേക്കാൾ കുറവാണ്, ഇത് കർഷകർക്ക് വലിയ നഷ്ടത്തിന് വഴി വെക്കുന്നു. കോടിക്കണക്കിന് ഗ്രാമീണരുടെയും ദൈനംദിന കൂലിപ്പണിക്കാരുടെയും സാമ്പത്തിക സഹായത്തിന്‍റെ പ്രധാന ഉറവിടമായ തൊഴിൽ ഉറപ്പ് പദ്ധതിയുടെ വിഹിതം 71,000 കോടി രൂപയില്‍ നിന്ന് 61,500 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വർഷം കേന്ദ്ര സര്‍ക്കാര്‍ കോർപ്പറേറ്റ് കമ്പനികൾക്ക് നികുതി ഇളവ് രൂപത്തിൽ 1.45 ലക്ഷം കോടി രൂപയ്ക്ക് വൻ ഇളവ് നല്‍കുകയും, 2014-15 മുതൽ ശേഷിക്കുന്ന 6.6 ലക്ഷം കോടി രൂപ കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്‌തിരുന്നു. അതേസമയം, കേന്ദ്ര -സംസ്ഥാന തലത്തിലുള്ള കർഷക വായ്‌പകൾ 1.5 ലക്ഷം കോടി രൂപ മാത്രമാണ് എഴുതിത്തള്ളിയത്!

കര്‍ഷകന്‍റെ അധ്വാനത്തിന് പ്രതിഫലം കൊടുക്കണം

കർഷക വായ്‌പകളുടെ കടാശ്വാസം സംസ്ഥാന, കേന്ദ്ര തലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും, കർഷക സമൂഹത്തിലെ സ്ഥിതിഗതികൾ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. കൃഷിക്കാരുടെ ജീവിതത്തെ മുൻനിർത്തി കാർഷിക മേഖലയുടെ ദുരവസ്ഥയെക്കുറിച്ച് സർക്കാരുകൾ ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട്. കർഷകരുടെ വരുമാനം ഉയരുന്നതിനാൽ, അവരുടെ ജീവിതം മെച്ചപ്പെടുമെന്ന് ഇതിനർത്ഥമില്ല. അവരുടെ വരുമാന സ്രോതസ് സ്ഥിരമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. ചരക്കുകളുടെ വില, രാസവളം, കീടനാശിനികൾ, തൊഴിൽ ഇല്ലായ്‌മ എന്നിവ വർദ്ധിക്കുന്നിടത്തോളം കാലം വരുമാനം ഇരട്ടിച്ചതുകൊണ്ട് പ്രയോജനം ഇല്ല. ധനവളർച്ച കർഷകന്‍റെ ദൈനംദിന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലായിരിക്കണം.

കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം, വിള കുറവ്, വിളവെടുക്കുകയോ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വിളവെടുക്കുകയോ ചെയ്താൽ അത് ഒരു വലിയ നഷ്ടമാണ്. വിള കൂടുതലായിരിക്കുമ്പോൾ വിപണിയിലേക്ക് ചരക്ക് വിതരണം വർധിക്കുന്നത് "ഡിമാൻഡ്-ഹൈ” വിതരണ സിദ്ധാന്തത്തിന് കാരണമാകും. എളുപ്പത്തിൽ നശിക്കുന്ന വിളകൾക്ക് ഈ അപകടസാധ്യത വിചാരിക്കുന്നതിലും കൂടുതലാണ്. അത്തരം സമയങ്ങളിൽ, കൃഷിക്കാരന് തന്‍റെ ഉൽ‌പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലക്ക് വിൽക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. പാൽ, ഉള്ളി, മത്സ്യം, തക്കാളി, പച്ചക്കറികൾ എന്നിവ ഈ വിഭാഗത്തിൽപെടുന്നു. വെയർഹൗസുകൾ സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. വിമാനങ്ങൾ വഴി ചരക്ക് ഗതാഗതം നൽകുന്നത് ഉടമകൾക്ക് കൂടുതൽ ഉപയോഗപ്രദമാകും. ഇത് അവരുടെ നശിക്കാന്‍ സാധ്യത ഉള്ള ഉൽപ്പന്നങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കും. വിവിധ പലിശനിരക്കിലുള്ള വായ്പകൾക്കായി കർഷകർ വിവിധ സാമ്പത്തിക ഭീമൻമാരെയും ഇടനിലക്കാരെയും മറ്റ് സ്വകാര്യ പണമിടപാടുകാരെയും സമീപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുറഞ്ഞ പലിശ വായ്പകൾ അവർക്ക് സർക്കാർ ലഭ്യമാക്കിയാൽ ഇത് ഒഴിവാക്കാനാകും. ഒരു വശത്ത്, കർഷകന്‍റെ വരുമാനം ഇരട്ടിയാക്കാനാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മറുവശത്ത് 'ഫസൽ ഭീമ' പദ്ധതിയിലെ പ്രീമിയം പേയ്മെന്‍റിന്‍റെ കേന്ദ്ര വിഹിതം വെട്ടി കുറയ്ക്കുകയും അതുവഴി പ്രീമിയം തുക വർദ്ധിപ്പിക്കുകയും ചെയ്തു. ഇത്തരം നടപടികൾ കൃഷിക്കാരനെ കടക്കെണിയിലേയ്ക്ക് തള്ളിവിടുകയാണെന്നും, കൃഷിക്കാരന് സാമ്പത്തികമായി സ്വതന്ത്രനാകുകയെന്നത് വിദൂര സ്വപ്നമായി തുടരുമെന്നും സർക്കാർ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശരിയായ വിളയുടെ തെരഞ്ഞെടുപ്പ് നിർണായകമാണ്

നമ്മുടെ രാജ്യത്തിന്‍റെ അന്തരീക്ഷവും ഭൂമിശാസ്ത്രപരമായ സ്ഥാനവും പലതരം വിളകൾ നടുന്നതിന് അനുയോജ്യമാണ്. അനുയോജ്യമായ വിളകൾ നട്ടുപിടിപ്പിക്കുന്നത് കർഷകന് വളരെയധികം ഗുണം ചെയ്യും. ഇക്കാര്യത്തിൽ ശാസ്ത്രജ്ഞരുടെ ഉപദേശം കർഷകർക്ക് നൽകണം. ധനസഹായം വെട്ടിക്കുറച്ചിട്ടും കർഷകന്‍റെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്രം മറ്റ് പല നടപടികളും സ്വീകരിച്ചു. 2014-19 കാലയളവിൽ 40.45 ലക്ഷം ഹെക്ടർ ഭൂമി 'മൈക്രോ ഇറിഗേഷന്' കീഴിൽ കൊണ്ടുവന്നു. ദേശീയ കാർഷിക വിപണി (ഇ-നാം) രാജ്യത്തുടനീളം 585 കാര്‍ഷിക ചന്തകള്‍ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. പ്രാദേശിക വിപണികൾ സ്ഥാപിക്കുക, കർഷക സംഘടനകളെ പിന്തുണയ്ക്കുക, മിനിമം താങ്ങ് വില 50ശതമാനം വർദ്ധിപ്പിക്കുക, പയറുവർഗങ്ങളുടെയും എണ്ണ വിത്തുകളുടെയും ശേഖരം വിപുലീകരിക്കുക, മണ്ണിന്‍റെ ഗുണനിലവാരം അറിയിയിക്കുന്ന 22.07 കോടി റെക്കോർഡ് കാർഡുകൾ വിതരണം ചെയ്യുക (ഇത് ചെലവിന്‍റെ 8 മുതൽ 10 ശതമാനം വരെ ലാഭിക്കുന്നു) കൃഷിക്കാരുടെ ഉൽപാദനം കർഷക സമൂഹത്തിന്‍റെ പ്രയോജനത്തിനായി സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ചില ഉദാഹരണങ്ങളാണ്.

  • ‘ഫസൽ ഭീമ യോജന’: അവിടെ കർഷകൻ കുറഞ്ഞ പ്രീമിയം അടയ്ക്കുകയും ബാക്കി പ്രീമിയം സർക്കാർ പരിപാലിക്കുകയും ചെയ്യുന്നു.
  • കാർഷിക വായ്‌പകളുടെ പരിധിയും എണ്ണവും വർധിപ്പിക്കുക
  • കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം വിപുലീകരിക്കുക
  • ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) പദ്ധതി നടപ്പിലാക്കുകയും, പണം നേരിട്ട് ഗുണഭോക്തൃ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്ന പ്രധാന്‍ മന്ത്രി കിസാൻ പദ്ധതി

ഈ പദ്ധതികളെല്ലാം കർഷകനെ സാമ്പത്തികമായി സ്വതന്ത്രമാക്കുകയെന്നതാണ്.

(അംബേദ്‌കർ സർവകലാശാലയിലെ കൊമേഴ്‌സ് അദ്ധ്യാപകനാണ് രചയിതാവ്)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.