കർണാടകയിലെ ഹസൻ, മാണ്ഡ്യ, ബംഗളൂരു എന്നിവിടങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. റിയല്‍ എസ്റ്റേറ്റ്, ക്വാറി, പെട്രോള്‍ പമ്പുകള്‍, തടിമില്ലുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ചില വ്യവസായികള്‍ വെളിപ്പെടുത്താത്ത ആസ്തികള്‍ കൈവശം വച്ചിരിക്കുന്നെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹസനില്‍ അഞ്ച് വീടുകളിലും ബാംഗ്ലൂര്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ ഓരോ വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.