ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,28,859 ആയി ഉയർന്നു. 19,906 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 2,03,051 പേർ ചികിത്സയിൽ തുടരുമ്പോൾ 3,09,713 പേർ രോഗമുക്തി നേടിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ 410 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 16,095 ആയി ഉയർന്നു. മഹാരാഷ്‌ട്രയിൽ 1,59,133 കൊവിഡ് കേസുകളും ഡൽഹിയിൽ 80,188 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 2,31,095 സാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധിച്ചു. രാജ്യത്ത് 82,27,802 സാമ്പിളുകൾ ഇതുവരെ പരിശോധിച്ച് കഴിഞ്ഞതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.