ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച യുവതി എയിംസിൽ കുഞ്ഞിന് ജന്മം നൽകി. കുഞ്ഞ് ആരോഗ്യവാനാണെന്ന് എയിംസ് അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പാണ് സി-സെക്ഷൻ വഴി കുഞ്ഞ് ജനിച്ചതെന്ന് എയിംസ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. നീർജ ഭട്‌ല പറഞ്ഞു. കുട്ടിക്ക് രോഗ ലക്ഷണങ്ങളില്ല.
എയിംസിലെ ഫിസിയോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടറായ ഭർത്താവ് വൈറസ് ബാധിതനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഒൻപത് മാസം ഗർഭിണിയായ ഇവർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡുള്ള സ്ത്രീകൾ കുഞ്ഞിന് പാൽ നൽകുമ്പോൾ കൃത്യമായ ശുചിത്വം പാലിക്കണമെന്നും, കുഞ്ഞിനെ തൊടുന്നതിന് മുമ്പും ശേഷവും കൈ കഴുകുകയും സ്പർശിച്ച പ്രതലങ്ങൾ അണുവിമുക്തമാക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.