ന്യൂഡൽഹി: 1334 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 15712 ആയി. 24 മണിക്കൂറിനുള്ളിൽ 27 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തതെന്നും ഇതോടെ ഇന്ത്യയിലെ കൊവിഡ് മരണസംഖ്യ 507 ആയെന്നും ആരോഗ്യ കുടുംബക്ഷേമ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
2231 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. കൊവിഡ് കേസുകളുടെ 14.1 ശതമാണ്. 28 ദിവസമായി പുതുച്ചേരി, മാഹി, കർണാടകയിലെ കുഡക് എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും കൊവിഡ് ചികിത്സിക്കാനായി 755 ആശുപത്രികളും 1389 ഹെൽത്ത് കെയർ സെന്‍ററുകളുമാണ് പ്രവർത്തിക്കുന്നത്.