ETV Bharat / bharat

പാകിസ്ഥാന്‍റെ വാദം തള്ളി രാജ്നാഥ് സിങ്

പാകിസ്ഥാന്‍റെ പക്കലുള്ള എഫ്-16 വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും തങ്ങള്‍ കൈമാറിയ എല്ലാ വിമാനങ്ങളും പാകിസ്ഥാന്‍റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും കഴിഞ്ഞ ദിവസം അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാന്‍റെ വാദം തള്ളി രാജ്നാഥ് സിങ്
author img

By

Published : Apr 8, 2019, 7:42 AM IST

പാകിസ്ഥാന്‍റെ എഫ്-16 ജെറ്റ് വിമാനം ഇന്ത്യ തകർത്തിട്ടില്ലെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസ്താവനക്കെതിരെ ഇന്ത്യൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മുഖം രക്ഷിക്കാനാണ് ഇമ്രാന്‍ഖാന്‍ ഇന്ത്യയുടെ മിഗ്-21 പാകിസ്ഥാന്‍റെ എഫ്-16 തകര്‍ത്തെന്ന വാര്‍ത്ത തള്ളിയതെന്ന് രാജ്നാഥ് സിങ്. മധുരയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമസേന പൈലറ്റ് അഭിനന്ദൻ വർത്തമാന്‍റെ ധീരതയെ ഉയർത്തിക്കാട്ടിയായിരുന്നു രാജ്നാഥ് സിങിന്‍റെ വാക്കുകൾ. സത്യം എന്നും നിലനിൽക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ബിജെപി ഇന്ത്യയിൽ തെരഞ്ഞെടുപ്പ് തന്ത്രമായാണ് വ്യാജ ഏറ്റുമുട്ടലുകള്‍ പ്രചരിപ്പിക്കുന്നതെന്നും പാകിസ്ഥാന്‍റെ എഫ്-16 തകര്‍ത്തത് വ്യാജ വാര്‍ത്തയാണെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പാകിസ്ഥാന്‍റെ എഫ്-16 വിമാനം കാണാതായതായും അധികൃതർ വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.