ETV Bharat / bharat

ലഡാക്കിലും ജമ്മു കശ്‌മീരിലും ചൈനീസ് കടന്നു കയറ്റം സൃഷ്‌ടിച്ച പ്രത്യാഘാതങ്ങള്‍

ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയും അതോടൊപ്പം കൊവിഡ് മഹാമാരിയുടെ വ്യാപനവും, ചൈനീസ് കടന്നു കയറ്റവും ഉണ്ടായതോടെ ജമ്മു കശ്‌മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്.

ലഡാക്കിലും ജമ്മു കശ്‌മീരിലും ചൈനീസ് കടന്നു കയറ്റം സൃഷ്‌ടിച്ച പ്രത്യാഘാതങ്ങള്‍  ചൈനീസ് കടന്നു കയറ്റം സൃഷ്‌ടിച്ച പ്രത്യാഘാതങ്ങള്‍  ലഡാക്  ജമ്മു കശ്‌മീര്‍  Impact of Chinese incursion in Ladakh and Jammu and Kashmir  Chinese incursion in Ladakh and Jammu and Kashmir  Ladakh and Jammu and Kashmir
ലഡാക്കിലും ജമ്മു കശ്‌മീരിലും ചൈനീസ് കടന്നു കയറ്റം സൃഷ്‌ടിച്ച പ്രത്യാഘാതങ്ങള്‍
author img

By

Published : Aug 4, 2020, 1:44 PM IST

ശ്രീനഗര്‍: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370, 35-എ എന്നീ വകുപ്പുകള്‍ റദ്ദാക്കി ഏതാണ്ട് 9 മാസത്തിനു ശേഷമാണ് പുതുതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുടെ കടന്നു കയറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.

ഈ വാര്‍ത്തകള്‍ 1999 ലെ കാര്‍ഗില്‍ യുദ്ധത്തിന്‍റെ ഓര്‍മകളെ ഉണര്‍ത്തുക മാത്രമല്ല, പ്രാദേശിക ജനങ്ങളിലും അതിന്‍റെ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുകയുണ്ടായി. അവ ലഡാക്കില്‍ മാത്രം ഒതുങ്ങാതെ ജമ്മു-കശ്‌മീരിലും പ്രതിഫലിച്ചു. പ്രദേശവാസികള്‍ക്ക് സമ്പൂര്‍ണ അടച്ചിടലിന്‍റെയും, വാര്‍ത്താവിനിമയ ബന്ധങ്ങളുടെ നിരോധനത്തിന്‍റെയും യുഗമൊന്ന് കടന്നു കഴിയുമ്പോഴേക്കും അവര്‍ മറ്റൊരു പ്രതികൂല സാഹചര്യത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി തരം താഴ്ത്തുകയും അതോടൊപ്പം മഹാമാരിയും, ചൈനയുടെ കടന്നു കയറ്റങ്ങളും കൂടി ഉണ്ടായതോടെ ഇവിടത്തുകാരുടെ ജീവിതത്തെ അങ്ങേയറ്റം ബാധിക്കുന്ന വിധം സംഭവ വികാസങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ചുള്ള ഒരു സംക്ഷിപ്‌ത രൂപമാണ് ഇവിടെ നല്‍കുന്നത്.

ജമ്മു കശ്‌മീരിനെതിരെയുള്ള പ്രത്യാഘാതങ്ങള്‍

കഴിഞ്ഞ മാസം വടക്കന്‍ കശ്‌മീരിലെ ഹന്ത്വാരയിലും സോപോര്‍ മേഖലയിലും ഉണ്ടായ രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളില്‍ 6 സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഭടന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഈ മേഖലയില്‍ കലാപം ശക്തമാകാന്‍ പോവുകയാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

“ഈ മേഖലയില്‍ പുതിയ ഏറ്റുമുട്ടലിന് വളരെ അധികം സാധ്യതകള്‍ ഉളവാക്കുന്ന സ്ഥിതിഗതിയാണ് നിയന്ത്രണ രേഖയില്‍ ഉള്ളത്. നിയന്ത്രണ രേഖ എപ്പോഴും കലുഷിതമാക്കാനായി കാരണമാക്കി കൊണ്ട് പാക്കിസ്ഥാന്‍ അനുകൂല സന്ദര്‍ഭം ഉണ്ടാക്കിയെടുക്കുവാന്‍ ശ്രമിക്കുകയാണ്. അതിനായി അതിര്‍ത്തി കടന്നുള്ള സൈനിക നീക്കങ്ങളും സജീവമായി നടത്തുന്നുണ്ട്,'' ശ്രീനഗറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കു വെക്കവെ ഇടിവി ഭാരതിനോട് പറഞ്ഞു. ജമ്മു കശ്‌മീരിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് നടന്ന പുനരവലോകന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എന്‍എസ്എ) അജിത് ഡോവലും ഇത് ചൂണ്ടി കാട്ടുകയുണ്ടായി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ മെയ് 9 ന് ജമ്മു കശ്‌മീരിലെ സുരക്ഷാ സ്ഥിതി പുനരവലോകനം ചെയ്യവെ ഒരു “ചൂടന്‍ വേനല്‍ക്കാലത്തിന്'' വേണ്ടി തയ്യാറെടുത്തു കൊള്ളാന്‍ സുരക്ഷാ സേനകളോട് ഡോവല്‍ ആവശ്യപ്പെടുകയുണ്ടായി. താഴ്‌വരയില്‍ പൂര്‍ണമായും പൊട്ടി പുറപ്പെടാന്‍ സാധ്യതയുള്ള ഒരു ഭീകര കലാപത്തെ നേരിടുന്നതിനായി സൈനികവും മറ്റ് സുരക്ഷാ ഏജന്‍സികളും തയ്യാറെടുക്കവെ ഭയപ്പെടുവാന്‍ ഒന്നുമില്ല എന്നാണ് സുരക്ഷാ വിദഗ്‌ധര്‍ ഇടിവി ഭാരതിനോട് പറഞ്ഞത്.

പ്രതിരോധ വിദഗ്‌ധനായ ജയ് കുമാര്‍ വര്‍മ പറഞ്ഞു, “അത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ടാവാം. ഏറ്റവും മോശപ്പെട്ട സ്ഥിതി നേരിടാന്‍ തക്കവണ്ണം നമ്മുടെ സുരക്ഷാ സേനകള്‍ തയ്യാറെടുക്കുന്നുമുണ്ടാകാം. പക്ഷെ ലഭ്യമായ വസ്‌തുതകള്‍ വെച്ച് നോക്കുമ്പോള്‍ അത്രയൊന്നും വര്‍ദ്ധിച്ച തോതില്‍ ഏറ്റുട്ടലുകള്‍ ഉണ്ടാകുമെന്ന് സൂചന ലഭിക്കുന്നില്ല. സുരക്ഷാ സേനകള്‍ക്കിടയില്‍ വെടി നിര്‍ത്തല്‍ ലംഘനങ്ങളോ ആളപായങ്ങളോ ഉണ്ടാകാനും സാധ്യത കാണുന്നില്ല. ചുരുങ്ങിയത് എന്നെ സംബന്ധിച്ചിടത്തോളം എങ്കിലും ഭയാശങ്കകള്‍ക്ക് സ്ഥാനമൊന്നുമില്ല എന്നു മാത്രമല്ല, നിങ്ങളും സ്വസ്ഥമായി ഇരിക്കേണ്ടതാണ്.'' സുരക്ഷാ ഏജന്‍സികള്‍ക്ക് ആളപായം ഉണ്ടായിരിക്കുന്നത് നിശ്ചിത ലക്ഷ്യം വെച്ചു കൊണ്ടുള്ള ഓപ്പറേഷനുകള്‍ നടത്തുമ്പോളാണെന്നും അല്ലാതെ ഭീകരരുടെ കൈകള്‍ കൊണ്ടല്ല എന്നും വര്‍മ്മ ചൂണ്ടി കാട്ടുന്നു. “അവരെല്ലാം വളരെ നല്ല രീതിയില്‍ ഏകോപിതമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. മുന്‍ കാലങ്ങളില്‍ അവര്‍ നടത്തി വന്നിരുന്ന രീതിയിലുള്ള വളഞ്ഞിട്ട് തെരച്ചില്‍ നടത്തി ഓപ്പറേഷനുകള്‍ നടത്തുന്ന പുതു രീതിക്ക് പകരം ഇപ്പോള്‍ മൊത്തം മുന്നേറ്റങ്ങളും രഹസ്യാന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നടത്തി വരുന്നത്,'' ജയ് കുമാര്‍ വര്‍മ വ്യക്തമാക്കി. എന്നാല്‍ ശ്രീനഗര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നിരീക്ഷകരുടെ അഭിപ്രായത്തില്‍ നിയന്ത്രണരേഖയിലെ സംഭവ വികാസങ്ങള്‍ക്കും താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനും ഇടയില്‍ ബന്ധമുണ്ട് എന്നാണ്. പ്രദേശവാസികള്‍ക്കിടയിലുള്ള രോഷം, കശ്‌മീരിനെ കുറിച്ചുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ നിരന്തരമായ പ്രസ്‌താവനകള്‍, ലഡാക്കിലെ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം തന്നെ ജമ്മു-കശിമീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധമുള്ളതാണ്.

“'ഓഗസ്റ്റ്-5-നു ശേഷമുള്ള ചൈനയുടെ ആക്രമണോൽസുക നയതന്ത്ര സമീപനങ്ങള്‍ കൃത്യമായി വിലയിരുത്തുവാന്‍ ഇന്ത്യാ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല,'' കശ്‌മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഇടിവി ഭാരതിനോട് പറഞ്ഞു.

“കശ്‌മീര്‍ പ്രശ്‌നത്തില്‍ ചൈന ഇപ്പോള്‍ ഒരു മൂന്നാം കക്ഷിയായി മാറി കഴിഞ്ഞു. ലഡാക്ക് ഇപ്പോള്‍ ചൈന ഏറ്റെടുത്തു കഴിഞ്ഞു. അതേ സമയം കശ്‌മീര്‍ കൈകാര്യം ചെയ്യാന്‍ പാക്കിസ്ഥാനും വിട്ടു കൊടുത്തിരിക്കുന്നു. പാക്കിസ്ഥാനും ചൈനയും തന്ത്രപരമായ പങ്കാളികളാണെന്ന് മാത്രമല്ല, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുകൂട്ടരും ആരംഭിക്കുകയും ചെയ്‌തിരിക്കുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും എല്‍ഒസിയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടന്നു വരുന്നുണ്ട് എന്ന് താങ്കള്‍ നിരീക്ഷിച്ചിട്ടുണ്ടോ? അപ്പോള്‍ വിട്ടു പോയ ഭാഗങ്ങള്‍ ഒന്നു പൂരിപ്പിച്ചു നോക്കൂ. കാര്യങ്ങള്‍ വ്യക്തമാകും,'' അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഈ സംഭവങ്ങളെ ജമ്മു കശ്‌മീരിലും ലഡാക്കിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതിനായി ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് ഏകോപിതമായി നടത്തുന്ന ശ്രമങ്ങളായി കാണാന്‍ പ്രതിരോധ വിദഗ്‌ധര്‍ തയ്യാറാകുന്നില്ല. അതേ സമയം സ്ഥിതിഗതികള്‍ മുതലെടുക്കുവാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്ന് അവര്‍ കരുതുന്നുണ്ട്.

“നിലവില്‍ പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ മാറുവാനുള്ള സാധ്യതയൊന്നും ഞാന്‍ കാണുന്നില്ല. നിയന്ത്രണരേഖയില്‍ വെടി വെയ്പ്പ് നടക്കുന്നത് പുതിയ കാര്യമൊന്നുമല്ല. മാത്രമല്ല അത് പതിവായി വര്‍ധിക്കുന്നുമുണ്ട്. ലഡാക്കിലെ സംഘര്‍ഷം ഗുരുതരമായ പ്രശ്‌നം തന്നെയാണ്. പക്ഷെ തല്‍ക്കാലം അത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ജമ്മു കശ്‌മീരിലെ നിലവിലെ സ്ഥിതി ഗതികളുമായി ചൈനയുടെ കടന്നു കയറ്റങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ ഭാവി പ്രവചിക്കാന്‍ കഴിയുന്ന ആളല്ല ഞാന്‍. അതിനാല്‍ ഭാവിയില്‍ എന്തു വേണമെങ്കിലും സംഭവിക്കാനുള്ള സാധ്യതയുണ്ട്,'' ജയ് കുമാര്‍ വര്‍മ പറഞ്ഞു.

രാഷ്ട്രീയ പുനസ്ഥാപനത്തില്‍ കാല താമസം

“ജമ്മു കശ്‌മീരില്‍ പൂര്‍ണ രൂപത്തിലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുവാന്‍ സമയമായി'' എന്ന തലക്കെട്ടോടു കൂടി ഒരു വാര്‍ത്താ പത്രത്തില്‍ വന്ന ലേഖനത്തില്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് മെയ് 21 ന് പ്രഖ്യാപിച്ചത് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്‌മീരില്‍ തുടക്കം കുറിച്ച മാറ്റങ്ങള്‍ ഒരു യുക്തിസഹമായ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു എന്നായിരുന്നു. പുതുതായി രൂപം നല്‍കിയ കേന്ദ്ര ഭരണ പ്രദേശത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാന്‍ പോകുന്നു എന്ന സൂചനയായി അതിനെ കാണാം.”

ഇതിനെ തുടര്‍ന്ന് അപ്‌നി പാര്‍ട്ടി നേതാവ് അല്‍ത്താഫ് ബുഖാരിയുടെ നേതൃത്വത്തില്‍ ജമ്മു കശ്‌മീരില്‍ ഒരു ഉപദേശക കൗണ്‍സിലിന് രൂപം നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നു. ജമ്മു കശ്‌മീരില്‍ ഡല്‍ഹിയുടെ അജണ്ടകള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായുള്ള ഒരു വാഹനമായാണ് അപ്‌നി പാര്‍ട്ടിക്ക് രൂപം നല്‍കിയത് എന്നതില്‍ സംശയമില്ല. അല്‍ത്താഫ് ബുഖാരിയുമായി ഉപദേശക കൗണ്‍സില്‍ ആരംഭിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച നടത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. മാര്‍ച്ച് 14 ന് അദ്ദേഹം 24 അംഗ പ്രതിനിധികളുമായി ചേര്‍ന്ന് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ജൂണ്‍ ആദ്യവാരത്തില്‍ അത് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടതോടെയാണ് അത് മാറ്റിവെക്കപ്പെട്ടത് എന്ന് കരുതുന്നു. എന്നാല്‍ ഈ കാലതാമസത്തിന് അതില്‍പരം പല കാരണങ്ങളുമുണ്ട് എന്നാണ് വിദഗ്‌ധര്‍ കരുതുന്നത്.

“മെയ് 18 ന് പുതിയ സ്ഥിരവാസ നിബന്ധനകള്‍ ഇറക്കുന്നതിന് മഹാമാരി സര്‍ക്കാരിന് ഒരു തടസമായില്ല എങ്കില്‍ ഒരു ഉപദേശക കൗണ്‍സിലിനെ നിയമിക്കുക എന്നുള്ള വളരെ ലളിതമായ ഭരണപരമായ ഉത്തരവ് ഇറക്കുവാന്‍ എന്ത് പ്രയാസമാണ് ഉള്ളത്? ഈ കാല താമസത്തിനു പിറകില്‍ അതില്‍ കൂടുതല്‍ പലതും ഉണ്ടാകാനിടയുണ്ട്,'' മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായ ഭരത് ഭൂഷന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ലഡാക്കിലെ ചൈനയുടെ കടന്നു കയറ്റങ്ങള്‍ക്ക് ഇതില്‍ ഒരു പങ്കുണ്ട് എന്ന് അദ്ദേഹം കരുതുന്നു.

“ഇന്ത്യ എടുത്ത നിലപാടുകളിലൂടെ ജമ്മു കശ്‌മീരില്‍ സാധാരണ നില കൈവന്നുവെന്ന പ്രതീതി സൃഷ്‌ടിക്കാന്‍ പാക്കിസ്ഥാനെ പോലെ ചൈനയും ആഗ്രഹിക്കുന്നില്ല. ഒരു ഉപദേശക കൗണ്‍സിലിന് രൂപം നല്‍കുന്നത് ആ ദിശയിലുള്ള ഒരു ചുവട് വെയ്പ്പാകുമായിരുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഒരു ഭരണം, അതേ സമയം തെരഞ്ഞെടുപ്പുകള്‍ മാത്രം ബാക്കിയാവുക,'' ഭൂഷന്‍ പറഞ്ഞു. “ജമ്മു കശ്‌മീരിനോട് തൊട്ട് കിടക്കുന്ന ലഡാക്ക് എന്ന കേന്ദ്ര ഭരണ പ്രദേശത്തില്‍ പ്രത്യേകിച്ച് താല്‍പര്യങ്ങളുണ്ട് ചൈനക്ക്. ജമ്മു കശ്‌മീരിനു വേണ്ടിയുള്ള നയങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍ പാക്കിസ്ഥാന്‍റെ പ്രതികരണങ്ങള്‍ക്കായി ചെവി കൊടുക്കുവാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടാവില്ല. പക്ഷെ ചൈനയെ അസ്വസ്ഥമാക്കുക എന്നുള്ളത് തീര്‍ത്തും വ്യത്യസ്‌തമായ ഒരു കാര്യമാണ്. ലഡാക്കിലെ ചൈനയുടെ അതിര്‍ത്തി കടന്നുള്ള കൈയ്യേറ്റങ്ങളെ വ്യത്യസ്‌തമായ രീതിയിലായിരിക്കും കൈകാര്യം ചെയ്യുക. എല്‍ഒസി യില്‍ മുന്‍ കാലങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയ ഇതുപോലുള്ള കടന്നു കയറ്റങ്ങള്‍ക്കെതിരെ ഇന്ത്യ കാണിച്ച വീറുറ്റ പ്രതിരോധ നടപടികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് മനസിലാക്കാവുന്നതാണ്.''

ഓഗസ്റ്റ് 6 ന് പാര്‍ലമെന്‍റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം ചൂണ്ടികാട്ടി അദ്ദേഹം പറഞ്ഞു: “മുന്‍ കാല ജമ്മു കശ്‌മീര്‍ സംസ്ഥാനത്തെ കുറിച്ച് പരാമര്‍ശിക്കവെ ആഭ്യന്തര മന്ത്രി പാക്കിസ്ഥാന്‍റെ ഭരണത്തിനു കീഴിലുള്ള കശ്‌മീരും (ആസാദ് കശ്‌മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍), അക്‌സായ് ചിന്നും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2019-നവംബര്‍ 2 ന് സര്‍വേ ഓഫ് ഇന്ത്യ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്കിന്‍റെയും ജമ്മു കശ്‌മീരിന്‍റെയും പുതിയ ഭൂപടങ്ങള്‍ പുറത്തിറക്കി. അതില്‍ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനേയും അക്‌സായ് ചിന്നിനേയും ലഡാക്കിന്‍റെ അതിര്‍ത്തിക്കുള്ളില്‍ കാട്ടിയിരിക്കുന്നത് പതിവായി ചെയ്യുന്ന കാര്യമാണെന്ന് ചിലരൊക്കെ പറഞ്ഞേക്കാം. പഴയ ജമ്മു കശ്‌മീര്‍ സംസ്ഥാനത്തിന്‍റെ ഭൂപടങ്ങളിലും കാട്ടിയിരുന്ന അതിര്‍ത്തികള്‍ തന്നെയാണ് അതെന്നും പറയാം. പക്ഷെ സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തോടൊപ്പം ഉണ്ടായ പുതിയ ഭൂപടങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ വര്‍ധിച്ച യുദ്ധ തല്‍പ്പരമായ സമീപനത്തിന്‍റെ സൂചന തന്നെയാണെന്ന് വിലയിരുത്തപ്പെട്ടേക്കാം.''

അവകാശ യുദ്ധം

2019 ലെ ജമ്മു കശ്‌മീര്‍ പുനസംഘടന നിയമപ്രകാരം ലഡാക്ക് നിയമ നിര്‍മ്മാണ സഭയില്ലാത്ത ഒരു വ്യത്യസ്‌ത കേന്ദ്ര ഭരണ പ്രദേശമാണ്. 370 ആം വകുപ്പ് റദ്ദാക്കിയതോടു കൂടി സ്ഥിതിഗതികള്‍ സമാധാനപരമായി മാറി എന്ന് സര്‍ക്കാരും പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരും അവകാശപ്പെടുകയും ലഡാക്ക് ഉള്‍പ്പെടെയുള്ള 3 മേഖലകളിലേയും ജനങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്‌തു. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ (എല്‍ബിഎ) സംബന്ധിച്ചിടത്തോളം ഈ തീരുമാനം ലഡാക്കിന്‍റെ സ്വപ്‌നങ്ങളുടെ സഫലീകരണമാണ്.

“1949 മുതല്‍ തന്നെ ഞങ്ങള്‍ ലഡാക്കികള്‍ സംസ്ഥാനത്ത് നിന്നും വിട്ടു മാറി ഒരു കേന്ദ്ര ഭരണ പ്രദേശം ആകണമെന്ന് ആഗ്രഹിച്ചവരാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കിട്ടുന്നതിനായി കഴിഞ്ഞ 7 ദശാബ്‌ദങ്ങളായി നിരവധി തവണ ഞങ്ങള്‍ പ്രതിഷേധിക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌തു. കേന്ദ്ര ഭരണ പ്രദേശം എന്ന പദവി ലഭിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌ന സാക്ഷാത്കാരം പോലെയാണ്,'' ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി കുന്‍സാങ് ഇടിവി ഭാരതിനോട് പറഞ്ഞു. തീരുമാനം എടുത്ത മോദി സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. “ഒട്ടേറെ സര്‍ക്കാരുകള്‍ വരികയും പോവുകയും ചെയ്‌തു. അവരെല്ലാം വാഗ്‌ദാനങ്ങള്‍ നല്‍കി. ഈ പ്രശ്‌നം വെച്ച് രാഷ്ട്രീയം കളിച്ചു. പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്‌തില്ല. ചരിത്രപരമായ നിലപാടാണ് പ്രധാനമന്ത്രി മോദി എടുത്തത്. അത് അഭിനന്ദനീയമാണ്. അത്തരം ഒരു ധീരമായ നടപടി എടുത്തതിന് നിലവിലുള്ള സര്‍ക്കാരിനോട് ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും,'' അദ്ദേഹം പറഞ്ഞു.

ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ (എല്‍എഡിഎച്ച്സി) ചീഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലറായ ഗ്യാല്‍ പി വങ്ക്യാല്‍ കരുതുന്നത് കേന്ദ്ര ഭരണ പ്രദേശം എന്ന പദവി ലഡാക്കിലെ ജനങ്ങള്‍ക്ക് ലഭിച്ച ഒരു സമ്മാനമാണ് എന്നാണ്. “ലഡാക്കിലെ ജനങ്ങള്‍ ഇന്ന് എത്രത്തോളം സന്തോഷവാന്മാരാണ് എന്ന് വിവരിക്കുവാന്‍ എനിക്ക് വാക്കുകളില്ല. കഴിഞ്ഞ 7 ദശാബ്‌ദങ്ങളായി ലഡാക്കിനെ സ്വതന്ത്രമാക്കൂ എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അത് ലഭിച്ചിരിക്കുന്നു. ഞങ്ങള്‍ കശ്‌മീരില്‍ നിന്നും വിട്ടു മാറി പോന്നിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു. “കേന്ദ്ര ഭരണ പ്രദേശ പദവി പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത ഷായും ഞങ്ങളുടെ പൂര്‍വികരും എല്ലാം നല്‍കിയ സമ്മാനമാണ്. അത്തരം ഒരു പദവി ഞങ്ങളുടെ ഭാവി തലമുറക്ക് ലഭിക്കുവാനായി പോരാടിയവരാണ് ഞങ്ങളുടെ പൂര്‍വികര്‍,'' അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്തുകൊണ്ടാണ് ലഡാക്കിനെ കശ്‌മീരില്‍ നിന്നും എടുത്തു മാറ്റണമെന്ന് ലഡാക്കികള്‍ ആഗ്രഹിച്ചത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു: “കേന്ദ്ര സര്‍ക്കാരിന്‍റെ ഫണ്ടുകളില്‍ ഭൂരിഭാഗവും കശ്‌മീരിനു മാത്രമായാണ് പോകുന്നത്. ഈ പ്രദേശത്തിന്‍റെ 70 ശതമാനം വരുന്ന ലഡാക്ക് മേഖലയക്ക് ഫണ്ടിന്‍റെ ഏതാണ്ട് പൂജ്യം ശതമാനം മാത്രമാണ് ലഭിക്കുന്നത്. സിംഹഭാഗവും കശ്‌മീരിനു മാത്രമായി ലഭിക്കുന്നു.''

“2014-ല്‍ മോദി സര്‍ക്കാര്‍ 80000 കോടി രൂപയുടെ വികസന പാക്കേജാണ് ജമ്മു കശ്‌മീരിനു നല്‍കിയത്. ലഡാക്കിന് ഒന്നും തന്നെ കിട്ടിയില്ല. ജമ്മു, കശ്‌മീര്‍, ലഡാക്ക് എന്നിങ്ങനെ മൂന്ന് പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളതെങ്കിലും എപ്പോഴും പരിഗണന ലഭിച്ചിരുന്നത് കശ്‌മീരിനു മാത്രമായിരുന്നു,'' അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ ലഡാക്കിലെ പ്രദേശവാസികള്‍ ഈ അവകാശ വാദത്തെ ഖണ്ഡിക്കുകയും അത് “അടിസ്ഥാന രഹിതവും സത്യത്തില്‍ നിന്ന് ഏറെ അകലെയുള്ളതും'' ആണെന്ന് പറയുകയും ചെയ്യുന്നു.

“ഞങ്ങളുടെ രാഷ്ട്രീയക്കാരും നേതാക്കന്മാരും ഒക്കെ അവസരവാദികളാണ്. ഈ പ്രദേശത്തെ ജനങ്ങളെ കുറിച്ച് അവര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. സന്തുഷ്‌ടരുമല്ല. ഒന്നിനും ഒരു വ്യക്തതയില്ല. ഞങ്ങളുടെ അവസ്ഥ പരിഹരിക്കുവാന്‍ ആരും തന്നെ ഒന്നും ചെയ്യുന്നുമില്ല,'' സര്‍വാര്‍ ഹുസൈന്‍ എന്ന പ്രദേശവാസി ഇടിവി ഭാരതിനോട് പറഞ്ഞു. “സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നാല്‍ പുതിയ നിയമങ്ങളെ കുറിച്ചോ നിബന്ധനകളെ കുറിച്ചോ ഇപ്പോഴും ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. മുന്‍പൊക്കെ വിഞ്ജാപനങ്ങള്‍ വരുമായിരുന്നു. ഇപ്പോള്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ പോലും ഒരെത്തും പിടിയും ഇല്ലാതെ കഴിയുകയാണ്.'' അദ്ദേഹം പറഞ്ഞു.

മറ്റൊരു പ്രദേശ വാസിയായ അങ്ക്‌മോ ദസ്‌കിറ്റ് പറയുന്നു, 'ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. കേന്ദ്ര, സംസ്ഥാന തല പരീക്ഷകള്‍ക്ക് ഒരുപോലെ പങ്കെടുക്കണമെന്നായിരുന്നു പദ്ധതി ഇട്ടിരുന്നത്. ഇപ്പോള്‍ എനിക്ക് അറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന്. സംസ്ഥാന കോട്ട വെട്ടി കുറയ്ക്കുകയാണെന്ന് വാര്‍ത്തകള്‍ കേട്ടു. പക്ഷെ ഔദ്യോഗികമായി ഒന്നും ഉറപ്പായിട്ടില്ല. അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ഇത് ഞങ്ങളുടെ ക്ഷേമത്തെ കരുതിയാണ് ചെയ്‌തതെന്ന് എങ്ങനെ കരുതാനാകും? ഞങ്ങളുടെ രാഷ്ട്രീയക്കാര്‍ അവരുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന്‍റെ തിരക്കിലാണ്. അവര്‍ ഞങ്ങളെക്കുറിച്ചോ ഈ പ്രദേശത്തെക്കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല. പല ചോദ്യങ്ങളും അവരോട് ചോദിക്കുകയുണ്ടായി. ഇത്തവണ അവരും ചോദിക്കുന്നുണ്ടാകും. പക്ഷെ അവര്‍ നിശബ്‌ദരാണ്. സര്‍ക്കാര്‍ അനുകൂല അഭിമുഖങ്ങള്‍ നല്‍കി കഴിയുകയാണ് അവര്‍.''

“ഈ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. പക്ഷെ ആരുടെ പക്കലും ഒരു വിവരവുമില്ല. ആരും തന്നെ ഒന്നും ചോദിക്കുന്നില്ല എന്നുള്ളതാണ് ഇതിലെ ദുഖകരമായ വശം,'' അദ്ദേഹം പറഞ്ഞു. ലഡാക്കിനെ കശ്‌മീരില്‍ നിന്നും പകുത്തു മാറ്റണമെന്ന് അവരും ആഗ്രഹിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി. “അതിന് ഇവിടെ എന്താണ് പ്രസക്തി? സാധാരണ ലഡാക്കിയെ സംബന്ധിച്ചിടത്തോളം വികസനവും മെച്ചപ്പെട്ട വിദ്യാഭ്യാസവും വൈദ്യ സൗകര്യങ്ങളും ഒക്കെയാണ് ആവശ്യം. ഞങ്ങളുടെ സാക്ഷരതാ നിരക്ക് വളരെ കുറവാണ്. പരിഹരിക്കാനായിട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്. കശ്‌മീര്‍ ഒരു പ്രശ്‌നമല്ല. അഴിമതിയും പരിഗണനയുമാണ് പ്രശ്‌നം. ഒരു സ്വയം ഭരണ സംസ്ഥാനത്തെ രണ്ടായി മുറിക്കുന്നതിലും ഭേദം ക്രിയാത്മകമായ നടപടികളിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതായിരുന്നു ഭേദം.''

സ്ഥിരവാസ പ്രശ്‌നം

ഈ വര്‍ഷം ഏപ്രിലില്‍ സ്ഥിരവാസ നിയമം സംബന്ധിച്ച ഔദ്യോഗിക വിഞ്ജാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനെ തുടര്‍ന്ന് ലഡാക്ക് ഭരണകൂടം പുലര്‍ത്തിയ നിശബ്‌ദത ജനങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടുകയും അത് അവരെ സ്‌തബ്‌ധരും രോഷാകുലരുമാക്കുകയും ചെയ്‌തു. ലഡാക്കിലെ ഭരണകൂടത്തില്‍ നിന്നും പ്രാദേശിക രാഷ്ട്രീയക്കാരില്‍ നിന്നും ഈ സംഭവത്തെക്കുറിച്ച് പ്രതികരണം തേടുവാന്‍ ഇടിവി ഭാരത് ശ്രമിച്ചപ്പോള്‍ “ഈ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കാനുള്ള ശരിയായ സമയം ആയിട്ടില്ല'' എന്ന് പറഞ്ഞു കൊണ്ട് അവര്‍ പ്രതികരിക്കുവാന്‍ വിസമ്മതിച്ചു.

“ലഡാക്ക് പുതുതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശമാണ്. ഞങ്ങള്‍ക്ക് പൂജ്യത്തില്‍ നിന്നും വീണ്ടും തുടങ്ങേണ്ടതുണ്ട്. അതിനൊക്കെ സമയമെടുക്കും. പല കാര്യങ്ങളും ഞങ്ങള്‍ അതിവേഗത്തിലാക്കി കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ജമ്മു കശ്‌മീര്‍ പൊലീസ് എന്നത് ലഡാക്ക് പൊലീസാണ് ഇപ്പോള്‍. അതുപോലെ വാഹനങ്ങളുടെ രജിസ്‌ട്രേഷന് 'ജെ കെ' ക്കു പകരം ഇപ്പോള്‍ 'എല്‍ എ' ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. മറ്റ് ഒട്ടേറെ മാറ്റങ്ങളും വരുത്തി കൊണ്ടിരിക്കുകയാണ്. അതിനു സമയമെടുക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു,'' പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ലഡാക്ക് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

“ജമ്മു കശ്‌മീരില്‍ കേന്ദ്രത്തില്‍ നിന്നുള്ള തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുക കൂടുതല്‍ എളുപ്പമാണ്. കാരണം അവര്‍ക്ക് കാര്യങ്ങള്‍ അതിവേഗത്തിലാക്കുവാനുള്ള സ്രോതസുകള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. അതേ സമയം ഞങ്ങള്‍ക്ക് വളരെ പരിമിതമായ പോംവഴികളെ ഉള്ളൂ. എല്ലാ കാര്യങ്ങളും കൃത്യമായി കഴിഞ്ഞാല്‍ എന്തും വളരെ നന്നായി തന്നെ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. തല്‍ക്കാലം നിങ്ങള്‍ ഞങ്ങള്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയേ പറ്റൂ.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സ്ഥിരവാസ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുവാന്‍ സമയമായിട്ടില്ല. കുറച്ചു കൂടി നമുക്ക് കാത്തിരിക്കാം,'' അദ്ദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്ര ഭരണ പ്രദേശത്തെ സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നവരുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇപ്പോള്‍ കേന്ദ്ര നിയമങ്ങള്‍ തന്നെയാണ് ഇവിടെയും ബാധകം. രാജ്യത്തെ മറ്റേത് കേന്ദ്ര ഭരണ പ്രദേശത്തേയും പോലെ. 2019-ലെ കേന്ദ്ര സര്‍ക്കാരിന്‍റെ പുനസംഘടനാ നിയമം വന്നതിനു ശേഷം പിന്നീട് മറ്റൊരു വിഞ്ജാപനവും ഇത് സംബന്ധിച്ച് അവരില്‍ നിന്നും ഉണ്ടായിട്ടില്ല. തല്‍ക്കാലം എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.'' അതേ സമയം തന്നെ രാഷ്‌ട്രീയക്കാരും യൂണിയന്‍ നേതാക്കളുമൊക്കെ “ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല,'' എന്ന് പറഞ്ഞു കൊണ്ട് പ്രതികരിക്കുവാന്‍ വിസമ്മതിച്ചു. എന്നാല്‍ പ്രദേശത്തെ നിലവിലുള്ള സ്ഥിതിവിശേഷത്തെ കുറിച്ച് പ്രദേശവാസികള്‍ തങ്ങളുടെ ഉല്‍കണ്‌ഠ പ്രകടിപ്പിക്കുക തന്നെ ചെയ്‌തു.

“ഞാന്‍ നേരത്തെ പറഞ്ഞതു പോലെ രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും ഒരെത്തും പിടിയും ഇല്ല. അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും അകന്നു നിന്നു കൊണ്ട് അവസരവാദികള്‍ ആകുവാന്‍ മാത്രമേ അവര്‍ക്കറിയുകയുള്ളൂ. ലേയിലെ സര്‍ക്കാരിന്‍റെ ഇ ഗവണ്മെന്‍റ് പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഒന്നും തന്നെ സ്ഥിരവാസത്തെ സംബന്ധിച്ചുള്ള ഒന്നും കാണാന്‍ കഴിയുകയില്ല. ആര്‍ക്കും ഞങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും കഴിയില്ല.'' ഹുസൈന്‍ പറയുന്നു. കേന്ദ്ര ഭരണ പ്രദേശമായി കഴിഞ്ഞതിനു ശേഷം ലഡാക്ക് ഒരു ആർക്കും വേണ്ടാത്ത വിജന പ്രദേശമായിരിക്കുന്നു എന്നാണ് ദെസ്‌കിറ്റ് കരുതുന്നത്.

“ ഞങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ആര്‍ക്കും ഒന്നും അറിയാത്തതു കൊണ്ടാണ് ആരും ഉത്തരം പറയാത്തത്. സ്ഥിരവാസവും അതിര്‍ത്തി നിര്‍ണയവുമൊക്കെ ഈ മേഖലയെ സംബന്ധിച്ചിടത്തോളവും ഇവിടെ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനമാണ്. പക്ഷെ ആരുണ്ട് ഇതൊക്കെ നോക്കാന്‍. ജമ്മു കശ്‌മീരില്‍ ആളുകള്‍ സ്ഥിരവാസ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു കഴിഞ്ഞു. ഇത് ഞങ്ങള്‍ക്കിടയില്‍ ഭയാശങ്ക പടര്‍ത്തിയിരിക്കുന്നു. ഒട്ടേറെ ചോദ്യങ്ങളുണ്ട്. പക്ഷെ ഉത്തരങ്ങളില്ല. ഞങ്ങള്‍ക്ക് വേണ്ടി ഏറ്റവും മികച്ചത് കരുതി വെച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കുക മാത്രമേ വഴിയുള്ളൂ,'' ദെസ്‌കിറ്റ് പറഞ്ഞു. “370 ആം വകുപ്പ് റദ്ദാക്കി കഴിഞ്ഞതോടെ ലഡാക്ക് എന്ന കേന്ദ്ര ഭരണ പ്രദേശം വിജനമായി കഴിഞ്ഞു എന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. ഇവിടത്തെ ജനങ്ങളും ഭരണ കൂടവും ചൈനയുമായുള്ള യുദ്ധ ഭീഷണിയുടെ നിഴലില്‍ വിസ്‌മൃതരായി മാറിയിരിക്കുകയാണ്.''

ലഡാക്ക് സംഘര്‍ഷം

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് (എല്‍എസി) സൈന്യങ്ങളെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിലേയും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടേയും (പിഎല്‍എ) മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ഇരുവിഭാഗവും നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമാണെന്ന കാര്യം ഇന്ത്യയും ചൈനയും അംഗീകരിച്ചത് ലഡാക്കിലെ പ്രദേശവാസികള്‍ക്കിടയില്‍ വലിയ ആശ്വാസമാണ് കൊണ്ടു വന്നിരിക്കുന്നത്.

വ്യക്തിപരമായ അനുഭവം ഇടിവി ഭാരതിനോട് പങ്കു വെച്ചു കൊണ്ട് ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡവലപ്‌മെന്‍റ് കൗണ്‍സിലിന്‍രെ ചുഷുല്‍ കോന്‍ചോക്ക് സ്റ്റാന്‍സിനിലെ കൗണ്‍സിലര്‍ ഇങ്ങനെ പറഞ്ഞു, “ഇരു രാജ്യങ്ങളും കാര്യങ്ങള്‍ അവസാനിപ്പിച്ച് സൈന്യങ്ങളെ പിന്‍വലിക്കുവാന്‍ ആരംഭിച്ചു എന്നുള്ള കാര്യം ഒരു നല്ല വാര്‍ത്ത തന്നെയാണ്. എന്‍റെ മേഖലയില്‍ നിന്നുള്ള ആളുകള്‍ അവരുടെ ഏക വരുമാന സ്രോതസായ നാല്‍ക്കാലികളുടെ മേച്ചില്‍ പുറങ്ങള്‍ സംബന്ധിച്ച് ഏറെ ഉല്‍കണ്‌ഠാകുലരായിരുന്നു. ഇത്തരം മേച്ചില്‍ പുറങ്ങളാണ് ഞങ്ങളുടെ ജീവനാഡി. ഇരു സൈന്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവനോപാധിയായിരിക്കും നഷ്‌ടമാവുക. ഭാഗ്യമെന്നു പറയട്ടെ എല്ലാം നന്നായി കലാശിച്ചു. സൈനിക വിന്യാസം ഇനിയും കുറഞ്ഞിട്ടില്ല എന്നതിനാല്‍ ജനങ്ങളില്‍ ഭയം വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇവിടെ ഉണ്ടായ വന്‍ തോതിലുള്ള സൈനിക നീക്കങ്ങള്‍ 1962 ലെ യുദ്ധത്തിന്‍റെ പേടി സ്വപ്‌നങ്ങളെയാണ് തിരികെ കൊണ്ടു വന്നതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എല്ലായിടത്തും പരിഭ്രാന്തിയുണ്ട്. ഓരോ ദിവസവും ഗ്രാമങ്ങളിലൂടെ 150-300 സൈനിക വാഹനങ്ങള്‍ കടന്നു പോകുന്ന സ്ഥിതി ഒന്നു ആലോചിച്ച് നോക്കൂ.''

“ഇനിയും കൂടുതല്‍ സംഘര്‍ഷമുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു,'' ഒരു നിശ്വാസത്തോടെ സ്റ്റാന്‍സിന്‍ പറഞ്ഞു. നിലവിലുള്ള യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ഉറപ്പിച്ച് പറയുവാന്‍ സ്റ്റാന്‍സിന് കഴിയുകയില്ല. 2020 ജൂണ്‍ 2 ന് ശേഷം അദ്ദേഹം ലേയില്‍ തന്നെ ഒതുങ്ങി കഴിഞ്ഞു കൂടുകയാണ്. കൊര്‍സോക് കൗണ്‍സിലിലെ ഗുര്‍മെറ്റ് ദോര്‍ജെ പറയുന്നത് തടയപ്പെടാതെ നടക്കുന്ന ചൈനയുടെ കടന്നു കയറ്റം ദശാബ്‌ദങ്ങളായി നടന്നു വരുന്ന ഒന്നാണ് എന്നാണ്.

“2 വര്‍ഷം മുന്‍പ് ഞങ്ങള്‍ പതിവായി പോകുന്ന നാര്‍ബു തംചോയില്‍ മത പ്രാര്‍ത്ഥനകളൊന്നും തന്നെ നടത്താന്‍ ചൈനക്കാര്‍ സമ്മതിക്കുന്നില്ല. ആ പ്രദേശം അവരുടേതാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. നിരന്തരമായ എതിര്‍പ്പുകള്‍ക്ക് ശേഷം ഇപ്പോള്‍ അധികൃതര്‍ ഞങ്ങളെ അവിടേക്ക് പോകാന്‍ അനുവദിക്കുന്നില്ല ,'' ദോര്‍ജെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.