ന്യൂഡൽഹി: അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്ഥാനിലും മധ്യപ്രദേശിലും ചൂട് കൂടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). അടുത്ത 24 മണിക്കൂറിനുള്ളിൽ പശ്ചിമ രാജസ്ഥാനിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നും അഞ്ച് ദിവസത്തേക്ക് രാജസ്ഥാനിലും മധ്യപ്രദേശിലും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. അതേസമയം മെയ് 24 മുതൽ 26 വരെ സിക്കിം, അസം, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 24 ന് അരുണാചൽ പ്രദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി പറയുന്നത്.
രാജസ്ഥാനിലും മധ്യപ്രദേശിലും ഉഷ്ണ തരംഗത്തിന് സാധ്യത - ഉഷ്ണ തരംഗം
അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്ഥാനിലും മധ്യപ്രദേശിലും ചൂട് കൂടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി