മുംബൈ: കൊവിഡ് ജാഗ്രത കണക്കിലെടുത്ത് ഐഐടി ബോംബെ മാർച്ച് 31 വരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി അറിയിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് തീരുമാനം അറിയിച്ചത്. മാർച്ച് 20ന് മുമ്പ് ഹോസ്റ്റൽ വിട്ട് പോകണമെന്ന് എല്ലാ വിദ്യാർഥികൾക്ക് അറിയിപ്പ് നൽകി. കാമ്പസിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ എല്ലാ വകുപ്പ് മേധാവികളുടെയും മറ്റ് അക്കാദമിക്, അഡ്‌മിനിസ്ട്രേറ്റീവ് യൂണിറ്റുകളുടെയും അടിയന്തര യോഗത്തിലാണ് തീരുമാനം. രോഗവ്യാപന സാധ്യത തടയാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും സംസ്ഥാന ഭരണകൂടവും സ്വീകരിക്കുന്ന കർശന നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് ഐഐടി അധികൃതർ അറിയിച്ചു.
മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി ഐഐടി ബോംബെ - IIT Bombay
കാമ്പസിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ എല്ലാ വകുപ്പ് മേധാവികളുടെയും മറ്റ് അക്കാദമിക്, അഡ്‌മിനിസ്ട്രേറ്റീവ് യൂണിറ്റുകളുടെയും അടിയന്തര യോഗത്തിലാണ് തീരുമാനം.