ന്യൂയോർക്ക്: വിദേശ നിക്ഷേപകരോട് ഇന്ത്യയിലേക്ക് കടന്നുവരാന്‍ ആഹ്വാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷേപിക്കാൻ വിപണി ആവശ്യമെങ്കിൽ ഇന്ത്യയിലേക്ക് വരാനാണ് വാണിജ്യ നേതാക്കളോട് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലൂ ബർഗ് ആഗോള വാണിജ്യ സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ലോകത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യമുള്ള അന്തരീക്ഷമാണ് ഇന്ത്യയിലേത്. ഇന്ത്യയിലെ നഗരങ്ങൾ അതിവേഗം വളരുകയാണ്. നഗരങ്ങളെ നവീകരിക്കുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യ സജ്ജമാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ നഗരവൽക്കരണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ, ഇന്ത്യയിലേക്ക് വരാൻ മോദി ആവശ്യപ്പെട്ടു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന അമേരിക്കൻ സന്ദർശനത്തിനത്തിനെത്തിയ നരേന്ദ്ര മോദി വെള്ളിയാഴ്ച യുഎൻ പൊതുസമ്മേളനത്തിൽ സംസാരിക്കും.