ഹൈദരാബാദ്: ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കവിത ഭായി (35) എന്ന യുവതിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അപ്പർ ധൂൾപേട്ടിലെ ബാബ ബോലക് ദാസ് നഗർ സ്വദേശി സന്തോഷ് സിംഗിന്‍റെ ഭാര്യയാണ് കവിത. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷംഷാബാദ് ഡിസിപി പറഞ്ഞു. യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു.
തെലങ്കാനയിലെ സിദ്ദുലഗുട്ടയിലെ മൈസമ്മ ക്ഷേത്ര റോഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരില്‍ ചിലര്‍ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.