പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗത്തിന് പാക് അതിര്‍ത്തി കടന്ന് തിരിച്ചടിക്കാൻ ഇന്ത്യ ഉപയോഗിച്ചത് ഫ്രഞ്ച് സാങ്കേതിക വിദ്യയിൽ നിർമ്മിച്ച മിറാഷ് 2000 യുദ്ധവിമാനങ്ങൾ.
പത്താന്‍കോട്ട്, ഉറിഭീകരാക്രമണങ്ങള്‍ക്ക്തിരിച്ചടി നല്‍കിയതിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണ്ഇന്ന് പുലര്‍ച്ചെയുണ്ടായത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ വ്യോമസേനവജ്രായുധമായമിറാഷ് 2000 തന്നെ തെരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. പുതു തലമുറ യുദ്ധവിമാനങ്ങളായ സുഖോയ് 30,മിഗ് 29,തദ്ദേശീയമായി നിർമ്മിച്ച തേജസ് എന്നിവയുണ്ടെങ്കിലും ആക്രമണം നടത്താനുള്ള വേഗതയും കൃത്യതയുമാണ് മിറാഷിനെവേറിട്ടു നിർത്തുന്നത്.
ഭീകര കേന്ദ്രങ്ങളിൽ ലേസർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെങ്കിലും മിറാഷിന് ആണവ മിസൈലുകൾ വഹിക്കാനുള്ളശേഷിയുണ്ട്.ഭീകര ക്യാമ്പുകളെ ആക്രമിക്കാന്‍ അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള പന്ത്രണ്ടോളം മിറാഷ് 2000 പോര്‍ വിമാനങ്ങളാണ്ഉപയോഗിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് വ്യോമസേനാ ആക്രമണത്തിനായി മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
1999 ൽ പാകിസ്ഥാനെതിരായ കാർഗിൽ യുദ്ധത്തിൽ ബോഫേഴ്സ് പീരങ്കികൾ കൊണ്ട് ആക്രമണം നടത്തിയ കരസേനക്ക് മികച്ച പിന്തുണയാണ് വ്യോമസേന നൽകിയത്. സൈനിക മുന്നേറ്റത്തിന് വ്യോമസേന ആകാശ കവചമൊരുക്കിയത്മിറാഷ്വിമാനങ്ങളുപയോഗിച്ചാണ്.1985 ലാണ് മിറാഷ് 2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. സംസ്കൃത പദമായ 'വജ്ര' എന്ന പേര്‍സേന വിമാനത്തിന് നൽകി. 1978 ൽ ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസോ ഏവിയേഷനാണ്മിറാഷ് വിമാനം വികസിപ്പിച്ചെടുത്തത്. തുടർന്ന് 1984 ൽ വിമാനം ഫ്രഞ്ച് സേനയുടെ ഭാഗമായി.
വിമാനത്തിന്‍റെ ആക്രമണ മികവ് മനസിലാക്കിയ ഇന്ത്യ 1982 ൽ ഒറ്റ ഇരിപ്പിടമുള്ള 36 വിമാനങ്ങൾക്കുംഇരട്ട ഇരിപ്പിടമുള്ള നാലും വിമാനങ്ങൾക്കും ഓര്‍ഡര്‍നൽകി. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിംഗ്സ്പാനുമാണ് മിറാഷ് വിമാനത്തിന് ഉള്ളത്. എം2000 എച്ച്. എം2000 ടിഎച്ച്, എം 2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങളാണ്ഇന്ത്യന്‍ വ്യോമസേനക്കുള്ളത്.ഈ വിമാനങ്ങൾക്ക് 2030 വരെയാണ് കാലാവധി. 23 ദശലക്ഷം യുഎസ് ഡോളറാണ് ഒരു വിമാനത്തിന്‍റെ വില.6.3 ടണ്‍ ഭാരം വഹിക്കാൻ ശേഷിയുള്ള 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിംഗ്സ്പാനുമുള്ള വിമാനത്തിന് ലേസര്‍ ഗൈഡഡ് ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂസ് മിസൈല്‍, ആകാശത്ത് നിന്ന് ആകാശത്തേക്കും ആകാശത്ത് നിന്ന് ഭൂമിയിലേക്കും മിസൈലുകൾ തൊടുക്കാൻ സാധിക്കും. മണിക്കൂറിൽ 2336 കിലോമീറ്റർ വേഗതയിൽ 59000 അടി ഉയരത്തിൽ പറക്കാൻ മിറാഷിന് കഴിയും.2011 ൽ നിലവിലെ മിറാഷ് 2000മിറാഷ് 2000-5എംകെയായി പരിഷ്കരിക്കാനുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു.
ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസോ ഏവിയേഷന്‍റെ ലൈസൻസിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് മിറാഷ് നിർമ്മിക്കുന്നത്. റാഫേൽ വിമാനം വികസിപ്പിക്കുന്നത് വരെ കഴിഞ്ഞ 30 വർഷത്തിനിടെ 580ഓളം മിറാഷ് 2000 വിമാനങ്ങൾ ദാസോ ഏവിയേഷൻ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും കൂടാതെ ഈജിപ്ത്, യുഎഇ, പെറു, തായ്വാൻ, ഗ്രീസ്, ബ്രസീൽ എന്നീ രാജ്യങ്ങളും മിറാഷ് 2000 ഉപയോഗിക്കുന്നു. എന്നാൽ, ബസ്രീൽ ഈ വിമാനം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.