ശ്രീനഗര്‍: വ്യോമസേനാ തലവന്‍ ആര്‍.കെ.എസ് ബദൂരിയ ശ്രീനഗറിലെ സൈനിക വ്യോമത്താവളം സന്ദര്‍ശിച്ചു. ചുമതലയേറ്റതിന് ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിനിടെ താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ശത്രുക്കളാണെന്ന സംശയത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം മിസൈല്‍ ഉപയോഗിച്ച് സ്വന്തം ഹെലികോപ്‌റ്റര്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ബദൂരിയ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന് പറ്റിയ വലിയ തെറ്റാണെന്നും ബദൗരിയ പറഞ്ഞു.
ഇന്ത്യന്‍ വ്യോമത്താവളങ്ങളില്‍ എറ്റവും പ്രധാനപ്പെട്ടതാണ് ശ്രീനഗറിലേത്. കശ്‌മീര്‍ താഴ്‌വരയില്‍ പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിര്‍ത്തികടന്നുള്ള ഭീരരവാദ ആക്രമണങ്ങള്‍ തടയുന്നതില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന വ്യോമത്താവളമാണിത്. ഇന്ത്യയുടെ ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ തിരിച്ചടിയെ പരാജയപ്പെടുത്തിയത് ശ്രീനനഗര്‍ വ്യോമത്താവളത്തിലെ സേനയാണ്. അതേ സമയം ഇന്ത്യയുടെ അഭിമാനമായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് വ്യോമസേനയെ തകര്‍ക്കാന്‍ പറയുന്നയര്‍ന്നതും ഇവിടെ നിന്നായിരുന്നു.