ന്യൂഡല്‍ഹി: 3300 കോടി രൂപയുടെ ഹവാല പണം പിടികൂടി ആദായനികുതി വകുപ്പ്. ദില്ലി, മുംബൈ, ഹൈദരബാദ്, ഈറോഡ്, പൂനെ, ആഗ്ര, ഗോവ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. 150 കോടിയിലധികം രൂപയുടെ ഹവാല ഇടപാട് നടത്തിയ പ്രമുഖ വ്യക്തിയെ ആന്ധ്രപ്രദേശില്‍ നിന്ന് ആദായനികുതി വകുപ്പ് പിടികൂടി. 4.19 കോടി രൂപയുടെ ഹവാല പണവും 3.2 കോടി രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജ കരാറുകളിലൂടെയും ബില്ലുകളിലൂടെയും ഹവാല ഇടപാടുകള്‍ നടത്തുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ പ്രമുഖ കോര്‍പ്പറേറ്റുകളുടെ റാക്കറ്റിനെ കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് അറിയിച്ചു.