ന്യൂഡൽഹി: ബിഗ് ബോസ് റിയാലിറ്റി ഷോ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ നന്ദ് കിഷോര്‍ ഗുജ്ജർ നൽകിയ പരാതി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പരിശോധിക്കുന്നു. ഒട്ടേറെ ആരാധകരുള്ള ബിഗ് ബോസ് റിയാലിറ്റി ഷോ അശ്ലീലം നിറഞ്ഞതും രാജ്യത്തിന്‍റെ സാമൂഹിക ധാർമ്മികതക്ക് ദോഷം വരുത്തുന്നതുമാണെന്ന് ആരോപിച്ചാണ് ബിജെപി എംഎല്‍എ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തയച്ചത്.
ബിഗ് ബോസ് രാജ്യത്തിന്‍റെ സാംസ്‌കാരിക ധാർമ്മികതക്ക് വിരുദ്ധമാണെന്നും രംഗങ്ങൾ ഷോയുടെ ഭാഗമാകുന്നത് കുടുംബ പ്രേക്ഷകര്‍ക്ക് കാണാൻ കഴിയില്ലെന്നുമാണ് കത്തിൽ പറയുന്നത്.