ഹൈദരാബാദ്: അവയവകൈമാറ്റത്തിനായി പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കി തെലങ്കാന പൊലീസ്. ലക്കിഡി കപൂലിലെ ഗ്ലോബല്‍ ആശുപത്രിയില്‍ നിന്നും കിംസ് ആശുപത്രിയിലേക്കാണ് അവയവം കൈമാറ്റം ചെയ്തത്. ആറ് കിലോമീറ്റര്‍ ദൂരം അഞ്ച് മിനുട്ടിലാണ് ആംബുലന്‍സ് എത്തിയത്. അനില്‍കുമാര്‍ ഐ.പി.എസാണ് ഇക്കാര്യം അറിയിച്ചത്. രാവിലെയാണ് അവയവ കൈമാറ്റത്തിന് ആശുപത്രികള്‍ തീരുമാനിച്ചത്. ഇതോടെ താന്‍ സഹപ്രവര്‍ത്തകരെ കാര്യം അറിയിച്ചു. ഇതോടെ സെക്കന്തരാബാദ് ഉള്‍പ്പെടുന്ന ട്രാഫിക്കിലൂടെ വഴിയൊരുക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ 12മത് ആവയവ കൈമാറ്റത്തിനാണ് ഹൈദരാബാദ് സാക്ഷിയായത്. ചെന്നൈ കൊല്‍ക്കത്ത തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നുവരെ ഹൈദരാബദിലേക്ക് അവയവം എത്തിച്ചിട്ടുണ്ട്. ഇതിന് വായുസേനയുടെ സൗകര്യവും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഉപയോഗിച്ചിരുന്നു.