ഹൈദരാബാദ്: പൗരത്വ നിയമ ഭേഗഗതിക്കെതിരെ ഷഹീൻ ബാഗ് രീതിയിലുളള പ്രതിഷേധം നഗരത്തിൽ അനുവദിക്കില്ലെന്ന് ഹൈദരാബാദ് പൊലീസ്. സിഎഎ, എൻപിആർ, എൻആർസി എന്നിവക്കെതിരെ നഗരത്തിൽ ഷഹീൻ ബാഗ് രീതിയിലുളള പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിലായിരുന്നു പൊലീസ് മേധാവി അഞ്ജനി കുമാറിന്‍റെ പ്രതികരണം. ഹൈദരാബാദിൽ ഷഹീൻ ബാഗ് പ്രതിഷേധം സാധ്യമല്ലെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാണ് ഹൈദരാബാദെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ 200ഓളം പ്രതിഷേധങ്ങൾ നടന്നുവെന്നും നടപടി ക്രമങ്ങൾ അനുസരിച്ചാണ് പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്നതെന്നും അഞ്ജനി കുമാർ പറഞ്ഞു. പ്രതിഷേധങ്ങൾക്കൊപ്പം തന്നെ നിയമവും പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു.
ഷഹീൻ ബാഗ് രീതിയില്‍ പ്രതിഷേധം; നടപടിയെടുക്കുമെന്ന് ഹൈദരാബാദ് പൊലീസ് - ഹൈദരാബാദ്
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് അനുമതി നൽകാത്തതെന്നാണ് ഹൈദരാബാദ് പൊലീസ് മേധാവിയുടെ പ്രതികരണം.