ഹൈദരാബാദ്: ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് ഹൈദരാബാദിലെ വജ്ര മോതിരം. ഏറ്റവും കൂടുതല്‍ വജ്രം പതിച്ച മോതിരമെന്ന നിലക്കാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ജൂബിലി ഹില്‍സിലെ കോട്ടി ശ്രീകാന്ത് എന്ന വജ്ര വ്യാപാരിയാണ് 7801 വജ്രങ്ങള്‍ പതിപ്പിച്ച മോതിരവുമായി റെക്കോഡിട്ടിരിക്കുന്നത്. മുംബൈയിലെ 7777 വജ്രങ്ങള്‍ പതിപ്പിച്ച മോതിരത്തിന്‍റെ റെക്കോഡാണ് പിന്നിലായത്. ദി ഡിവൈന്‍ 7801 ബ്രഹ്മ ലോട്ടസെന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്. പതിനൊന്ന് മാസമെടുത്താണ് മോതിരം നിര്‍മിച്ചത്. അന്താരാഷ്‌ട്ര അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് വ്യാപാരിയായ ശ്രീകാന്ത് പറഞ്ഞു. മോതിരം നവംബറില്‍ ലേലത്തില്‍ വയ്ക്കും.
ഗിന്നസ് ബുക്കില്‍ ഇടം നേടി ഹൈദരാബാദിലെ വജ്ര മോതിരം - ഗിന്നസ് ബുക്കില്‍ ഇടം നേടി ഹൈദരാബാദില്‍ നിന്നുള്ള വജ്ര മോതിരം
മുംബൈയിലെ 7777 വജ്രങ്ങള്‍ പതിപ്പിച്ച മോതിരത്തിന്‍റെ റെക്കോഡ് തകര്‍ത്തു. ജൂബിലി ഹില്‍സിലെ കോട്ടി ശ്രീകാന്തിന്‍റെ 7801 വജ്രങ്ങള്‍ പതിപ്പിച്ച മോതിരമാണ് പുതിയ റെക്കോഡ് നേടിയത്