ETV Bharat / bharat

തെലങ്കാനയില്‍ ആദ്യമായി പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് 19 വാർത്ത

കൊവിഡ് 19 ടെസ്റ്റ് നടത്താന്‍ അധികൃതർ അനാസ്ഥ കാണിച്ചത് കൊണ്ടാണ് പൊലീസുകാരന്‍ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.

covid 19 news  telangana police news  കൊവിഡ് 19 വാർത്ത  തെലുങ്കാന പൊലീസ് വാർത്ത
ചിത
author img

By

Published : May 21, 2020, 4:39 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് 19 ബാധിച്ച് പൊലീസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ കുല്‍സുംപുര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ ദയാകർ റെഡ്ഡി(33)യാണ് മരിച്ചത്. ദയാകർ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്നും അദ്ദേഹത്തിന്‍റെ അന്ത്യത്തില്‍ അനുശോചിക്കുന്നുവന്നും തെലങ്കാന ഡിജിപി മഹേന്ദ്ര റെഡ്ഡി ട്വീറ്റ് ചെയ്‌തു. കുടുബത്തിന് വേണ്ട സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് മരിച്ച ദയാകറിന്‍റെ കുടുംബം.

അതേസമയം ദയാകർ കൊവിഡ് 19 ബാധിച്ച് മരിക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥയെന്ന ആരോപണവുമായി അടുത്ത ബന്ധുക്കൾ രംഗത്ത് വന്നു. നേരത്തെ ടെസ്റ്റ് നടത്തി വൈറസ് സ്ഥിരീകരിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

പൊലീസ് കോണ്‍സ്റ്റബിൾ ദയാകർ റെഡ്ഡിയുടെ മൃതദേഹം സംസ്‌കരിക്കാനായി ആംബുലന്‍സില്‍ എത്തിക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ കടുത്ത പനി അനുഭവപെട്ടിട്ടും ദയാകറിനെ കൊവിഡ് 19 ടെസ്റ്റിന് വിധേയനാക്കാന്‍ അധികൃതർ തെയാറായില്ലെന്ന് സഹോദരന്‍ പറഞ്ഞു. രോഗം ഗുരുതരമായതിനെ തുടർന്ന് മെയ് 13-ന് അദ്ദേഹം സ്വയം ആശുപത്രിയില്‍ അഡ്‌മിറ്റാവുകയായിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം നടത്തിയ ടെസ്റ്റില്‍ കൊവിഡ് 19 പോസിറ്റീവാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഗാന്ധി ആശുപത്രിയില്‍ വെച്ച് മരിച്ചു. ദയാകറിന്‍റെ മൃതദേഹം പൊലീസിന്‍റെ നേതൃത്വത്തലാണ് സംസ്‌കരിച്ചത്.

പൊലീസ് കോണ്‍സ്റ്റബിൾ ദയാകർ റെഡ്ഡിയുടെ മൃതദേഹം സംസ്‌കരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.