ETV Bharat / bharat

ഹൈദരാബാദ്‌ കൊലപാതകം; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ - മെഹബൂബ്നഗർ

എഫ്‌ഐആർ സമർപ്പിക്കാൻ വൈകിയതിനെതുടർന്നാണ് പൊലീസുകാർക്ക് സസ്‌പെൻഷൻ. പിടികൂടിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു

ഹൈദരാബാദ്‌ കൊലപാതകം; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ  ഹൈദരാബാദ്‌ കൊലപാതകം  പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടു  3 policemen suspended  മെഹബൂബ്നഗർ  mehbubnagar
ഹൈദരാബാദ്‌ കൊലപാതകം; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ
author img

By

Published : Dec 1, 2019, 9:46 AM IST

ഹൈദരാബാദ്‌: ഹൈദരാബാദിൽ മൃഗ ഡോക്‌ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. എഫ്‌ഐആർ സമർപ്പിക്കാൻ വൈകിയതിനെതുടർന്നാണ് സസ്‌പെൻഷൻ. സബ്‌ ഇൻസ്‌പെക്‌ടർ രവി കുമാർ, കോൺസ്റ്റബിൾമാരായ വേണുഗോപാൽ, സത്യനാരായണ എന്നിവരെയാണ് സസ്‌പെൻഡ്‌ ചെയ്‌തത്.

കേസിൽ പിടിയിലായ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ലോറി ഡ്രൈവർമാരായ മുഹമ്മദ് ആരിഫ്, ചിന്തകുന്ത ചെന്നകേശാവുലു, ലോറി ക്ലീനർമാരായ ജോല്ലു ശിവ, ജോല്ലു നവീൻ എന്നിവരാണ് പ്രതികൾ. ഉത്തരവ് പ്രകാരം പ്രതികളെ മെഹബൂബ്‌നഗർ ജയിലിലേക്ക് മാറ്റി. ഡോക്ടറുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ആവർത്തിച്ചുള്ള അഭ്യർഥനകൾക്ക് ശേഷവും ജനക്കൂട്ടം പിരിഞ്ഞുപോകാത്ത സാഹചര്യത്തിൽ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഗവർണർ തമിഴ്‌സായ് സൗന്ദരരാജന്‍ കൊല്ലപ്പെട്ട ഡോക്‌ടറുടെ വീട്‌ സന്ദർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.